ചേരാനല്ലൂർ മഹാദേവക്ഷേത്രം

From Wikipedia, the free encyclopedia

ചേരാനല്ലൂർ മഹാദേവക്ഷേത്രംmap
Remove ads

എറണാകുളം ജില്ലയിൽ‍, അങ്കമാലിയ്ക്കടുത്ത് കിഴക്കേ ചേരാനല്ലൂർ ദേശത്താണ് ഈ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ മഹാദേവക്ഷേത്രം പ്രശസ്തവും കേരളാശൈലിയിൽ പണിതീർത്തിരിക്കുന്ന മഹാക്ഷേത്രവുമാണ്.[2]. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ ഇവിടെ കുടിയിരുത്തിയത് പരശുരാമനാണന്ന് വിശ്വസിക്കുന്നു.[2]. എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻ കരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രം കൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. ഈ ക്ഷേത്രം അങ്കമാലിയ്ക്കടുത്തുള്ള കിഴക്കേ ചേരാനല്ലൂരിലും മറ്റേ ക്ഷേത്രം കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനല്ലൂരിലുമാണ്.

വസ്തുതകൾ ചേരാനല്ലൂർ മഹാദേവക്ഷേത്രം, സ്ഥാനം ...
Remove ads

ഐതിഹ്യം

ചേരാനെല്ലൂർ ശിവക്ഷേത്രത്തിന് പണ്ടുകാലത്ത് 2400 പറ നിലം ക്ഷേത്രാവശ്യങ്ങൾക്കായി കൈവശം ഉണ്ടായിരുന്നു. കാലക്രമേണ അത് മറ്റു പലരിലേക്കും നഷ്ടപ്പെട്ടുപോയി

ക്ഷേത്രം

മഹാദേവക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ കിഴക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടുത്തെ വൃത്താകൃതിയിൽ പണിതീർത്തിയിരിക്കുന്ന ശ്രീകോവിൽ മനോഹരമാണ്. കിഴക്കേ സോപാനത്തിൽ ചതുരാകൃതിയിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. വലിപ്പമേറിയ നാലമ്പലവും, അതിനോട് ചേർന്നുള്ള തിടപ്പള്ളിയും പണിതീർത്തിട്ടുണ്ട്. അമ്പലവട്ടത്തിനു ചേർത്തുതന്നെ ബലിക്കൽപ്പുരയും അതിൽ വലിയ ബലിക്കല്ലും പ്രതിഷ്ഠിച്ചിരിക്കുന്നു.

ബലിക്കൽപ്പുരയുടെ കിഴക്കു വശത്തായി ഇടത്തരം വലിപ്പത്തിലുള്ള ആനക്കൊട്ടിലും ഇവിടെ പണിതീർത്തിട്ടുണ്ട്. വാസ്തു വിദ്യയിൽ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികളാൽ നിർമ്മിക്കപ്പെട്ടതാണ് ചെരാനെല്ലൂർ ക്ഷേത്രം, അത്രത്തോളം വാസ്തുകലയുടെ അപൂർവ രചന നമ്മുക്ക് ഇവിടെ കാണാൻ സാധിക്കും.

Remove ads

പൂജാ വിധികളും വിശേഷങ്ങളും

നിത്യ പൂജകൾ

നിത്യേന അഞ്ചു പൂജകൾ ഇവിടെ പടിത്തരമായി ഉണ്ട്.

  • ഉഷപൂജ
  • എതൃത്തപൂജ
  • പന്തീരറ്റി പൂജ
  • ഉച്ച പൂജ
  • അത്താഴ പൂജ

വിശേഷ ദിവസങ്ങൾ

  • ഉത്സവം

കുംഭ മാസത്തിൽ പത്തുദിവസങ്ങൾ തിരുവുത്സവമായി ആഘോഷിക്കുന്നു.

  • ശിവരാത്രി
  • വിനായക ചതുർത്ഥി
  • തിരുവാതിര

ക്ഷേത്രത്തിൽ എത്തിചേരാൻ

ക്ഷേത്രം വിക്കിമാപിയയിൽ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads