ജീവകം കെ

From Wikipedia, the free encyclopedia

ജീവകം കെ
Remove ads

രക്തം കട്ട പിടിക്കാൻ ആവശ്യമായ ജീവകമാണ് ജീവകം കെ (ആംഗലേയത്തിൽ vitamin K) . ജർമൻ ഭാഷയിൽ രക്തം കട്ടപിടിക്കുന്നതിനെ 'koagulation' എന്നാണ് പറയുക. അതിൽ നിന്നാണ് ‘K' എന്ന പേര് കിട്ടിയത്. രക്തം കട്ടപിടിക്കാനാവശ്യമായ ഫാക്ടർ 2,7,9,10 എന്നിവയുടെ ഉല്പാദനത്തിന് ജീവകം കെ അത്യന്താപേക്ഷിതമാണ്.കൊഴുപ്പിലലിയുന്ന ജീവകങ്ങളിലൊന്നാണ് ഇത്. പൂർവ്വ രൂപമായ ജീവകം K2 മനുഷ്യശരീരത്തിന്റെ കുടൽ ഭിത്തിയിൽ വച്ച് ചില ബാക്ടീരിയകൾക്ക് നിർമ്മിക്കാനാവും. അതിനാൽ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ജിവകത്തിന്റെ അളവ് കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല.

വസ്തുതകൾ Class identifiers, Use ...
Remove ads

പേരിനു പിന്നിൽ

വൈറ്റമിൻ എന്ന പേര് വന്നത് കാസ്മിർ ഫ്രാങ്ക് [1] എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനിൽ നിന്നാണ്. അദ്ദേഹമാണ് അമൈൻ സം‌യുക്തങ്ങൾ ജീവനാധാരമായത് ( വൈറ്റൽ- vital) എന്നർത്ഥത്തിൽ വൈറ്റമൈൻസ് (vitamines) എന്നുപയോഗിച്ചത്. എന്നാൽ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകൾ അല്ല (അമിനൊ ആസിഡുകൾ) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിൻ(vitamin) എന്നറിയപ്പെട്ടു തുടങ്ങി.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads