ജെ.ഡി.ടി. ഇസ്‌ലാം
From Wikipedia, the free encyclopedia
Remove ads
ജെ.ഡി.ടി.ഇസ്‌ലാം അല്ലെങ്കിൽ ജംഇയ്യത്തെ ദഅവത്ത് വ തബ്‌ലീഗെ ഇസ്‌ലാം (Jam’iyyat Da’wa wa Tablighul Islam) കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്. നഗരത്തിൽ നിന്നും 5 കി.മി.ദൂരത്തിൽ വെള്ളിമാട്കുന്നിലാണ് ഇതിന്റെ ആസ്ഥാനം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അനാഥയാലങ്ങളിൽ ഒന്നാണ് ജെ.ഡി.ടി ഇസ്‌ലാമിന്റെ കീഴിലുള്ള ജെ.ഡി.റ്റി അനാഥാലയം. കേരള സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അംഗീകാരമുള്ള സ്ഥാപനമാണിത്.[1]
Remove ads
ചരിത്രം
1921-ലെ മലബാർ കലാപത്തെ തുടർന്ന് നിരവധി മാപ്പിള കുട്ടികൾ അനാഥരായി. ഈ കുട്ടികൾക്ക് അഭയവും വിദ്യാഭ്യാസവും നൽകുന്നതിനായി പ്രമുഖ സ്വതന്ത്രസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് പഞ്ചാബിലെ ഒരു പ്രമുഖ ധനിക കുടുംബത്തിലെ കാരണവരും സ്വാതന്ത്ര്യസമര സേനാനിയും ജംഇയ്യത്തെ ദഅവത്ത് വ തബ്‌ലീഗെ ഇസ്‌ലാം (ജെ.ഡി.റ്റി ഇസ്‌ലാം) എന്ന സംഘടനയുടെ സ്ഥാപകനുമായ മൗലാന അബ്ദുൽ ഖാദിർ ഖസൂരിയുമായി ബന്ധപ്പെട്ടു. അബ്ദുൽ ഖാദിർ ഖസൂരിയുടെ സഹായത്താൽ ആണ് 1922 ൽ ജെ.ഡി.റ്റി ഇസ്‌ലാം പിറവി കൊള്ളുന്നത്[2].
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
- അനാഥാലയം
- ഇഖ്റഅ ആശുപത്രി.[3]
- ആർട്ട്സ് കോളേജ്
- പോളി ടെക്നിക്ക്
- നഴ്സിങ് കോളേജ്
- ഫാർമസി കോളേജ്
- IGNOU Study Center
- ഹയർ സെക്കണ്ടറി സ്കൂൾ
- JDT ISLAM VHSE
Remove ads
അവലംബം
പുറം കണ്ണി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads