ജെനിൻ
From Wikipedia, the free encyclopedia
Remove ads
വെസ്റ്റ് ബാങ്കിലുള്ള ഒരു പലസ്തീൻ പട്ടണമാണ് ജെനിൻ (/dʒəˈniːn/; അറബി: جنين (സഹായം·വിവരണം) Ǧinīn) . 2007 ലെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ39,004 .[1] പാലസ്തീനിയൻ അതോറിറ്റിയുടെ ഭരണത്തിൻ കീഴിലാണ് ഈ പ്രദേശം.
Remove ads
ചരിത്രം
പുരാതന കാലത്ത് ജനിൻ പട്ടണം "ഐൻ-ജെനിൻ" അല്ലെങ്കിൽ "ടെൽ ജെനിൻ"[3] എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
BCE പതിന്നാലാം ശതകത്തിൽ കളിമൺ ഫലകങ്ങളിൽ എഴുതപ്പെട്ട "അമാർനാ" കത്തുകളിൽപ്പറയുന്ന "ജിന" എന്ന സ്ഥലം ജനിൻ പട്ടണമാണെന്നു തിരിച്ചറിയപ്പെട്ടിട്ടുണ്ട്.[4]
BCE എട്ടാം ശതകത്തിൽ നിർമ്മിക്കപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന ഫിനിഷ്യൻ വംശജർ ഉപയോഗിച്ച നാലു ചുട്ട കളിമണ്ണുകൊണ്ടു നിർമ്മിച്ച വിളക്കുകൾ പുരാവസ്തു ശാസ്ത്രജ്ഞൻ ജി.ഐ. ഹാർഡിങ്ങിൻറെ നേതൃത്വത്തിൽ ഇവിടെ നിന്നു കണ്ടെടുത്തിരുന്നു. ഫിനീഷ്യയുമായി ജെനിൻ നിവാസികൾ അന്നത്തെക്കാലത്തു നടത്തിയ കൊടുക്കൽ വാങ്ങലുകൾ വെളിവാക്കുന്നതാണ് ഈ കണ്ടുപിടിത്തം.[5] റോമൻ കാലഘട്ടത്തിൽ ജെനിൻ പട്ടണം അറിയപ്പെട്ടിരുന്നത് "ജിനിയ," എന്നായിരുന്നു. അക്കാലത്ത് സമാറിറ്റൻസ് (Heb. כותים) മാത്രമായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. ജെറുസലേമിലേയ്ക്കുള്ള വാർഷിക തീർത്ഥയാത്രയ്ക്കിടെ ഗലീലിയിൽ നിന്നുള്ള തീർത്ഥാടകർ ഈ പട്ടണത്തിലൂടെ സഞ്ചരിച്ചിരുന്നു.[6]
മംലൂക്ക് കാലഘട്ടം
മദ്ധ്യ കാലഘട്ടത്തിലെ ഭൂമിശാസ്ത്രജ്ഞനായിരുന്ന "ഡിമാഷ്കി" എ.ഡി. 1300 കാലഘട്ടത്തിൽ രേഖപ്പെടുത്തിയതു പ്രകാരം, തുർക്കികളുടെ മുന്നേറ്റത്തോടെ രാജ്യം നാല് ഉപ രാജ്യങ്ങൾ അഥവാ "മംലക്കത്ത്" ആയി തിരിക്കപ്പെടുകയും "സഫാദ്" ആസ്ഥാനമായിരുന്ന ഉപ രാജ്യത്തിലെ ഒരു സ്ഥലമായി ജെനിൻ മാറുകയും ചെയ്തു. ഗ്രീക്ക് വംശത്തിൽപ്പെട്ട അറബി ജീവിചരിത്രകാരനായിരുന്ന യഖൂത്ത് അൽ ഹമാവിയുടെ (ജീവിതകാലം - 1179 മുതൽ 1229 വരെ) വിവരണത്തിൽ ജോർദ്ദാൻ പ്രോവിൻസിലെ നെബുലസിനും ബൈസനുമിടയ്ക്കുള്ള മനോഹരമായ ചെറുപട്ടണമായിരുന്നു ജനിൻ. യഥേഷ്ടം ജലവും അനേകം അരുവികളും അക്കാലത്ത് ഇവിടെ കാണപ്പെട്ടിരുന്നു. അക്കാലത്ത് പല തവണ അദ്ദേഹം അവിടം സന്ദർശിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
Remove ads
ഭൂമിശാസ്ത്രം
പട്ടണിൻറെ അക്ഷാംശ രേഖാംശങ്ങൾ 32°27′40″N 35°18′00″E എന്നിങ്ങനെയാണ്. വെസ്റ്റ് ബാങ്കിൻറെ ഏറ്റവു വടക്കുള്ള പർവ്വതമായി ജബൽ നെബ്ലസിൻറ താഴ്വരയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് വടക്ക് നെബ്ലസിലേയ്ക്ക് 42 കിലോമീറ്ററും തെക്ക് അഫുലയിലേയ്ക്ക് 18 കിലോമീറ്ററും തെക്കുകിഴക്ക് ഹൈഫയിലേയ്ക്ക് 51 കിലോമീറ്റർ ദൂരവുമാണ് ഇവിടെ നിന്നുള്ളത്.
ജനസംഖ്യ
2007 ലെ സെൻസസ് പ്രകാരം ജെനിൻ പട്ടണത്തിലെ ജനസംഖ്യ 39,004,[7] the Jenin Refugee Camp of 10,371[7] ആണ്. ഇതിൽ 9,571 രജിസ്റ്റർ ചെയ്ത അഭയാർത്ഥികളുമുണ്ട്.[8]
അവലംബം.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads