ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയം
From Wikipedia, the free encyclopedia
Remove ads
35-ാമത് അമേരിക്കൻ പ്രസിഡൻറായിരുന്ന (1961–1963) ജോൺ ഫിറ്റ്സ്ജെറാൾഡ് കെന്നഡിയുടെ (1917-1963) പ്രസിഡൻഷ്യൽ ലൈബ്രറിയും മ്യൂസിയവുമാണ് കൊളംബിയാ പോയിൻറിൽ സ്ഥിതി ചെയ്യുന്ന ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയം. ആർക്കിടെക്റ്റ് ഐ.എം.പെയ് രൂപകൽപ്പന ചെയ്ത ഈ ലൈബ്രറിയും മ്യൂസിയവും കെന്നഡി ഭരണകൂടത്തിന്റെ യഥാർഥ പേപ്പറുകളുടെയും കത്തിടപാടുകളുടെയും ഔദ്യോഗിക ശേഖരത്തിനുപുറമേ ഏണസ്റ്റ് ഹെമിങ്‌വേയുടെയും അദ്ദേഹത്തെപ്പറ്റിയുമുള്ള പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ പുസ്തകങ്ങളുടെയും പേപ്പറുകളുടെയും ഔദ്യോഗിക ശേഖരമാണ്.
പ്രസിഡൻഷ്യൽ ലൈബ്രറി സിസ്റ്റത്തിൻറെ ഭാഗമായ ഈ ലൈബ്രറിയും മ്യൂസിയവും നാഷണൽ ആർക്കൈവ്സ് ആൻറ് റെക്കോർഡ് അഡ്മിനിസ്ട്രേഷന്റെ (NARA) ഭാഗമായ പ്രസിഡൻഷ്യൽ ലൈബ്രറികളുടെ ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത്.[3]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads