ടാറ്റ
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ വ്യാവസായിക സാമ്രാജ്യത്തിന്റെ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന വ്യവസായ ഗ്രൂപ്പാണ് ടാറ്റ ഗ്രൂപ്പ് (ഇംഗ്ലീഷ്: Tata Group) അഥവാ ടാറ്റ കമ്പനി. ടാറ്റ എന്ന വാക്കിന്റെ അർത്ഥം ദേഷ്യക്കാരൻ എന്നാണ്. ജംഷഡ്ജി ടാറ്റയാണ് ടാറ്റ വ്യവസായ സ്ഥാപനത്തിന്റെ സ്ഥാപകൻ. ടാറ്റാഗ്രൂപ്പാണ് ഇന്ത്യയിലെ ഏറ്റവും വിപുലമായ കമ്പനി സമുച്ചയം. രത്തൻ ടാറ്റാ യ്ക്ക് ശേഷം നടരാജൻ ചന്ദ്രശേഖരൻ ആണ് ടാറ്റാ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ. ആറ് വൻകരകളിലായി 80 രാഷ്‌ട്രങ്ങളീൽ ടാറ്റ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. 140 രാജ്യങ്ങളീലേക്ക് ടാറ്റാ ഉല്പ്പന്നങ്ങൾ കയറ്റി അയക്കപ്പെടുന്നു. മൊത്തം ഉടമസ്ഥാവകാശത്തിന്റെ 65.8ശതമാനം ടാറ്റ ചാരിറ്റബിൽ ട്രസ്റ്റിന്റെ കീഴിലാണ്.
Remove ads
ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സ്ഥാനം വഹിച്ചവർ
- ജംഷഡ്ജി ടാറ്റ (1887–1904)
- സർ ഡോറാബ് ടാറ്റ (1904–1932)
- നവ്റോജി സക്ലത്‌വാല (1932–1938)
- ജെ.ആർ.ഡി. ടാറ്റ (1938–1991)
- രത്തൻ ടാറ്റ (1991–2012)
- സൈറസ് മിസ്ത്രി (2012 –2016)
- രത്തൻ ടാറ്റ (2016–2017)
- നടരാജൻ ചന്ദ്രശേഖരൻ (2017–നിലവിൽ ))
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads