ടോപ്സ്-20
ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
Remove ads
ഡിജിറ്റൽ എക്യുപ്‌മെൻ്റ് കോർപ്പറേഷൻ്റെ (ഡിഇസി) ടോപ്‌സ്-20 ഓപ്പറേറ്റിംഗ് സിസ്റ്റം, ഡിഇസിയുടെ ചില 36-ബിറ്റ് മെയിൻഫ്രെയിം കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഒരു കുത്തകസ്വഭാവമുള്ള[1]ഒഎസാണ്. ഹാർഡ്‌വെയർ റഫറൻസ് മാനുവൽ പ്രകാരം ഡെക്സിസ്റ്റം-10, ഡെക്സിസ്റ്റം-20 പ്രോസസറുകൾക്ക് വേണ്ടിയുള്ളതാണ്. ഇതിനർത്ഥം ഇത് ഡെക് പിഡിപി-10, ഡെക്സിസ്റ്റം-20 എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു എന്നാണ്. രണ്ട് തരത്തിലുള്ള സിസ്റ്റങ്ങൾക്കും പ്രസക്തമായ വിശദാംശങ്ങൾ ഈ മാനുവൽ നൽകി. ഈ പ്രോസസറുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അവയുമായി പ്രവർത്തിക്കുന്നതിനുമുള്ള ഒരു സമഗ്ര ഗൈഡായി ഇത് പ്രവർത്തിച്ചു. ഈ ഡ്യുവൽ പർപ്പസ് മാനുവൽ രണ്ട് സിസ്റ്റങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ സഹായിച്ചു[2].
ബോൾട്ട്, ബെരാനെക്, ന്യൂമാൻ (ബിബിഎൻ) എന്നിവർ ചേർന്ന് വികസിപ്പിച്ച ടെനെക്സ്(TENEX) ഓപ്പറേറ്റിംഗ് സിസ്റ്റമായി 1969-ൽ ടോപ്സ്-20 ആരംഭിച്ചു. 1976-ൽ ഡെക് ഇത് ഒരു ഉൽപ്പന്നമായി വിതരണം ആരംഭിച്ചു. പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുമ്പ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം നിരവധി വർഷങ്ങളായി വികസിപ്പിച്ചു വരികയായിരുന്നു. ടോപ്സ്-20 സൃഷ്ടിക്കുന്നതിലേക്ക് നയിച്ച അടിസ്ഥാനം ടെനെക്സ് ആയിരുന്നു. ഈ പരിവർത്തനം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ വാണിജ്യ ലഭ്യതയെ കുറിക്കുന്നു[3]. ടോപ്സ്-20, ടോപ്സ്-10-ൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. എന്നിരുന്നാലും, മിക്ക ടോപ്സ്-10 പ്രോഗ്രാമുകളും മാറ്റങ്ങളില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുന്ന പിഎ1050 എന്ന ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോപ്സ്-10-ലേക്ക് ചേർത്ത പുതിയ ഫീച്ചറുകളെ പിന്തുണയ്ക്കുന്നതിനായി പിഎ(PA)1050 അപ്‌ഡേറ്റ് ചെയ്യേണ്ടതില്ലെന്ന് ഡെക്(DEC) തിരുമാനിച്ചു, ഡെക് സോഫ്റ്റ്‌വെയറിന് ആവശ്യമുള്ളപ്പോൾ ഒഴികെ. ഈ നയം അർത്ഥമാക്കുന്നത്, ടോപ്സ്-10 പ്രോഗ്രാമുകൾ മിക്കവാറും ടോപ്സ്-20-ൽ പ്രവർത്തിക്കുമെങ്കിലും, പുതിയ ടോപ്സ്-10 സവിശേഷതകൾ എല്ലായ്‌പ്പോഴും പിന്തുണയ്‌ക്കില്ല എന്നാണ്.
ടോപ്സ്-10, ഇറ്റ്സ്(ITS), വെയിറ്റ്സ്(WAITS) എന്നിവയുൾപ്പെടെ പിഡിപി-10-നുള്ള മറ്റ് ശ്രദ്ധേയമായ ടൈം ഷെയറിംഗ് സംവിധാനങ്ങളുമായി ടോപ്സ്-20 മത്സരിച്ചു[4]. ആ കാലഘട്ടത്തിലെ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഒന്നായിരുന്നു ഇത്. അനൗപചാരികമായി, ടോപ്സ്-20, ടെനെക്സ്(TWENEX) എന്നും അറിയപ്പെടുന്നു. സമാന സംവിധാനങ്ങളുമായുള്ള മത്സരത്തിനിടയിലും ഈ വിളിപ്പേര് മൂലം അതിനെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നു[5].
Remove ads
ടെനെക്സ്
ഡിജിറ്റലിൻ്റെ പിഡിപി-10 കമ്പ്യൂട്ടറിനായി ബോൾട്ട് ബെരാനെക്കും ന്യൂമാനും ചേർന്ന് സൃഷ്ടിച്ച ടെനെക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ടോപ്സ്-20. ഡിജിറ്റൽ പിഡിപി-10-ൻ്റെ കെഐ-10 പതിപ്പ് വികസിപ്പിക്കാൻ തുടങ്ങിയതിന് ശേഷം, ഒരു പ്രശ്നം ഉയർന്നു വന്നു: അക്കാലത്ത് ഏറ്റവും പ്രചാരമുള്ള ഉപഭോക്താവ് എഴുതിയ(customer-written) പിഡിപി-10 ഓപ്പറേറ്റിംഗ് സിസ്റ്റമായ ടെനെക്സിന് പുതിയതും വേഗതയേറിയതുമായ കെഐ-10-ൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഈ പ്രശ്നം പരിഹരിക്കാൻ, ഡെക് പിഡിപി-10 സെയിൽസ് മാനേജർ ബിബിഎന്നി(BBN)ൽ നിന്ന് ടെനെക്സിൻ്റെ അവകാശങ്ങൾ വാങ്ങുകയും പുതിയ കെഐ-10-ൽ അനുയോജ്യമായി പ്രവർത്തിക്കുന്നതിനാവശ്യമായ ഒരു പ്രോജക്റ്റ് ആരംഭിക്കുകയും ചെയ്തു. എന്നിരുന്നാലും, യഥാർത്ഥ ടെനെക്സ് കോഡിൻ്റെ ഭൂരിഭാഗവും ഒടുവിൽ മാറ്റിസ്ഥാപിക്കപ്പെട്ടു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ടോപ്സ്-20 എന്ന് പേരിട്ടു.
Remove ads
പിഎ1050
ടോപ്സ്-20-യുടെ ചില സവിശേഷതകൾ ടോപ്സ്-10 ഓപ്പറേറ്റിംഗ് സിസ്റ്റം കോളുകളുടെ അനുകരണങ്ങൾ മാത്രമായിരുന്നു. ഈ എമുലേറ്റഡ് ഫീച്ചറുകൾ യുയുഓസ്(UUOs) എന്നാണ് അറിയപ്പെട്ടിരുന്നത്, ഇത് അൺഇമ്പ്ലിമെന്റഡ് യൂസർ ഓപ്പറേഷൻസ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. അൺഇമ്പ്ലിമെന്റഡ് യൂസർ ഓപ്പറേഷൻസ് (UUOs) ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്ലെയ്‌സ്‌ഹോൾഡർ നിർദ്ദേശങ്ങളാണ്. ഹാർഡ്‌വെയർ നേരിട്ട് പിന്തുണയ്‌ക്കാത്ത സിസ്റ്റം കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗമായി അവ പ്രവർത്തിക്കുന്നു. ഈ നിർദ്ദേശങ്ങൾ ടോപ്സ്-10 പോലെയുള്ള ഒരു പഴയ സിസ്റ്റത്തിനായി രൂപകൽപ്പന ചെയ്ത സോഫ്റ്റ്‌വെയറിനെ, ആവശ്യമായ പ്രവർത്തനങ്ങൾ അനുകരിച്ചുകൊണ്ട്, ടോപ്സ്-20 പോലെയുള്ള ഒരു പുതിയ സിസ്റ്റത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നു. ഒരു ഉപയോക്താവിൻ്റെ അഡ്രസ്സ് സ്പേസിൽ മാപ്പ് ചെയ്ത പാക്കേജിനെ പിഎ1050 എന്ന് വിളിക്കുന്നു. "പിഎ" എന്നത് പാറ്റി(PAT)-നെ സൂചിപ്പിക്കുന്നു, "10" എന്നത് ഡെക് പിഡിപി-10-നെയും "50" എന്നത് പിഡിപി-10 മോഡൽ 50-നെയും സൂചിപ്പിക്കുന്നു. അതിനാൽ, പിഎ1050 പിഡിപി-10 മോഡൽ 50-മായുള്ള കംമ്പാറ്റിബിലിറ്റി പ്രതിഫലിപ്പിക്കുന്നു[6].
ചില സമയങ്ങളിൽ പിഎ1050-നെ പാറ്റ് എന്ന് പരാമർശിക്കാറുണ്ട്, പിഎ1050 ലളിതമായ ഉപയോഗിക്കാൻ കഴിയുന്ന യൂസർ-മോഡ് കോഡായിരുന്നു. ഇതിന് ആവശ്യമായ ജോലികൾ ചെയ്യാൻ ജെസിസ്(JSYS) കോളുകൾ ഉപയോഗിച്ചു.
Remove ads
ടോപ്സ്-20-യുടെ കഴിവുകൾ
ടോപ്സ്-20-യുടെ കഴിവുകളിലേക്ക് ആക്‌സസ് ചെയ്യുന്നതിനുള്ള മികച്ച വഴികളാണ് ടോപ്സ്-20-നെ പ്രധാനപ്പെട്ട ഒന്നാക്കിമാറ്റിയത്, ഒന്നിലധികം ഉപയോക്താക്കളെ നിയന്ത്രിക്കാൻ സാധിക്കുന്ന അതിൻ്റെ വിപുലമായ സവിശേഷതകൾ, ശക്തമായ കമാൻഡ് ലാംഗ്വേജ്, ശക്തമായ ഫയൽ മാനേജ്‌മെൻ്റ് സിസ്റ്റം എന്നിവയായിരുന്നു. ഈ സവിശേഷതകൾ ടോപ്സ്-20-യെ അക്കാലത്തെ ഒരു സുപ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റമാക്കി മാറ്റി.
- ടോപ്സ്-20-യുടെ പ്രധാന സവിശേഷത, EXEC.EXE എന്ന കമാൻഡ് പ്രൊസസർ വഴി നൽകിയ കമാൻഡുകൾ ആയിരുന്നു.
- സിസ്റ്റത്തോട് ടാസ്‌ക്കുകൾ ചെയ്യാൻ ആവശ്യപ്പെടുന്നതിന് മാക്രോലാങ്വേജ്(MACro-language-.MAC)എന്ന ഭാഷയിൽ എഴുതിയ പ്രോഗ്രാമുകളിൽ ഉപയോഗിക്കുന്ന പ്രത്യേക നിർദ്ദേശങ്ങളാണ് ജെസിസ്(JSYS) കോളുകൾ.
അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads