ഡാറ്റാ സ്ട്രക്‌ച്ചർ

From Wikipedia, the free encyclopedia

ഡാറ്റാ സ്ട്രക്‌ച്ചർ
Remove ads

കാര്യക്ഷമതയോടെയുള്ള ഉപയോഗത്തിനുതകും വിധം കമ്പ്യൂട്ടറിൽ ഡാറ്റ ക്രമീകരിച്ച് സൂക്ഷിക്കുന്നതിന്റെ പ്രതിനിധാനമാണ് ഡാറ്റാസ്ട്രക്‌ച്ചർ അഥവാ ദത്തസങ്കേതം.[1][2][3]കൂടുതൽ കൃത്യമായി പറഞ്ഞാൽ, ഡാറ്റാ മൂല്യങ്ങൾ, അവയ്ക്കിടയിലുള്ള ബന്ധങ്ങൾ, ഡാറ്റയിൽ പ്രയോഗിക്കാൻ കഴിയുന്ന ഫങ്ഷൻസ് അല്ലെങ്കിൽ ഓപ്പറേഷൻസ് എന്നിവയുടെ ഒരു ശേഖരമാണ് ഡാറ്റ സ്ട്രക്ചർ,[4]അതായത്, ഇത് ഡാറ്റയെക്കുറിച്ചുള്ള ബീജഗണിത ഘടനയാണ്.

Thumb
A data structure known as a hash table.

വിവിധ തരത്തിലുള്ള ദത്തസങ്കേതങ്ങൾ പലതരത്തിലുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾക്കുതകുന്നവയാണ്‌. ഉന്നതമായ പ്രതേക ഡാറ്റാസ്ട്രക്‌ച്ചറുകൾ ചില പ്രവർത്തനങ്ങൾക്കുള്ളവയാണ്‌. ഉദാഹരണത്തിന് ബി-ട്രീകൾ (B-trees) ഡാറ്റാബേസുകളുടെ രൂപവത്കരണത്തിനു നന്നായി യോജിച്ചവയാണ്‌, അതേസമയം കമ്പൈലറുകൾ ഹാഷ് ടേബിളുകളാണ്‌ ഉപയോഗപ്പെടുത്തുന്നത്.

എല്ലാ കമ്പ്യൂട്ടർ പ്രോഗ്രാമുകളിലും സോഫ്റ്റ്വെയറുകളിലും ഡാറ്റാ സ്ട്രക്‌ച്ചറുകൾ ഉപയോഗിക്കപ്പെടുന്നു. കാര്യക്ഷമമായ അൽഗോരിതങ്ങളുടെ അവശ്യ ഘടകങ്ങളാണ്‌ ചില ഡാറ്റാ സ്ട്രക്‌ച്ചറുകൾ, ഡാറ്റാബേസ് പോലെയുള്ള ഉപയോഗങ്ങളിൽ വളരെ വലിയ അളവിലുള്ള ഡാറ്റയുടെ കൈകാര്യത്തിനു ഇവ സഹായിക്കുന്നു. പല വ്യവസ്ഥാപിതമായ രൂപകൽപ്പന രീതികളും പ്രോഗ്രാമിങ്ങ് ഭാഷകളും അൽഗോരിതങ്ങളേക്കാൾ ഡാറ്റാ സ്ട്രക്‌ച്ചറുകൾക്ക് പ്രാധാന്യം നൽകുന്നു, ഇവ സോഫ്റ്റ്‌വേർ രൂപകൽപ്പനയിൽ വലിയ സ്വാധീനം ചെലുത്തുന്നതിനാലാണിത്.

Remove ads

പുറംകണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads