ഡുറിയാൻ

From Wikipedia, the free encyclopedia

ഡുറിയാൻ
Remove ads

മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ് ഡുറിയാൻ (ശാസ്ത്രീയനാമം: Durio zibethinus) തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഇവയുടെ നൈസർഗ്ഗികമായ പ്രദേശം[1]. ശാഖയിൽ കുലകളായാണ് ഫലം ഉണ്ടാകുന്നത്. കേരളത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവ പുഷ്പിക്കുന്നു. ഇവയുടെ ഫലത്തിനു മുള്ളുകളുള്ളതിനാൽ ചക്കയോടു സാമ്യം പുലർത്തുന്നു. ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്.

വസ്തുതകൾ ഡൂരിയാൻ, Scientific classification ...

മുള്ളൻ ചക്ക എന്നും ഇത് അറിയപ്പെടുന്നു. വന്ധ്യതക്കുള്ള പരിഹാരമായി ഈ പഴം നിർദ്ദേശിക്കപ്പെട്ടു തുടങ്ങിയതോടെയാണ് ഇതിന് പ്രിയമേറിയത്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഇതിന് ഒരു പഴത്തിന് 200 രൂപ മുതൽ 600 രൂപവരെ വിലയുണ്ട്.

മലേഷ്യയിൽനിന്നാണ് ഡുറിയാൻ പഴത്തിന്റെ വിത്തുകൾ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ഇടുക്കി, വയനാട്, കാസർക്കോട് തുടങ്ങിയ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും നദീ തീരങ്ങളിലുമാണ് ഇവ വളരുന്നത്. ഒരു പഴത്തിന്റെ പരമാവധി തൂക്കം മൂന്ന് കിലോയാണ്. 12 മുതൽ 15 വർഷം വരെയെടുക്കും വിത്ത്‌ വളർന്ന്‌ കായ്‌ഫലമാകാൻ. നവംബർ മുതൽ ജനുവരി വരെയുള്ള തണുപ്പു മാസങ്ങളിലാണ്‌ ഡുറിയാൻ പൂക്കുന്നത്‌. നാലു മുതൽ ആറുമാസം വരേയെടുക്കും കായ്‌ പാകമാകാൻ. ഈ സമയം തമിഴ്‌നാട്,ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ചൈന, തായ്‌ലാന്റ്, സിംഗപ്പൂർ എന്നീ വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി പേർ ഡുറിയാൻ വാങ്ങാനായി എത്താറുണ്ട്‌. പത്തനംതിട്ട ജില്ലയിലെ ഒരു കർഷകനിൽ നിന്നും പാകമായ 500 ഡൂറിയാൻ പഴം 25000 രൂപ നൽകിയാണ്‌ മറുനാട്ടുകാർ വാങ്ങിയത്. ഡ്യൂറിയോ ക്യൂട്ട്‌ജൻസിസ്‌ എന്നാണിതിന്റെ ശാസ്‌ത്രനാമം. പഴത്തിലടങ്ങിയ അഫ്രോസിഡിയാക്‌ എന്ന രാസ പദാർത്ഥമാണ്‌ ലൈംഗിക ഉത്തേജനത്തിനു ഇടയാക്കുന്നത്‌. എന്നാൽ ഈ പഴം ഗർഭിണികളും രക്തസമ്മർദ്ദമുള്ളവരും ഉപയോഗിക്കരുതെന്ന്‌ നിർദ്ദേശമുണ്ട്‌. [2].

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads