ഡെപോക്ക്
From Wikipedia, the free encyclopedia
Remove ads
ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിൽ ജക്കാർത്ത മെട്രോപൊളിറ്റൻ പ്രദേശത്ത് സ്ഥിതിചെയ്യുന്നത് ഒരു നഗരമാണ് ഡെപോക്ക്. ഈ നഗരത്തിന്റെ വിസ്തീർണ്ണം 200.29 ചതുരശ്ര കിലോമീറ്റർ ആണ്. ചതുരശ്ര കിലോമീറ്ററിന് 11,634 എന്ന സാന്ദ്രതയിൽ ഈ നഗരത്തിൽ 2021 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ 2.462.215 ആണ്.[1] 1999 ഏപ്രിൽ 27 ന് ഡെപോക്ക് പ്രത്യേക നഗരമായി പ്രഖ്യാപിക്കപ്പെട്ടു.
Remove ads
ചരിത്രം
ഡി ഈർസ്റ്റെ പ്രൊട്ടസ്റ്റന്റ്സെ ഓർഗാനിസാറ്റി വാൻ ക്രിസ്റ്റെനെൻ (ഇന്തോനേഷ്യൻ: ഓർഗാനിസാസി ക്രിസ്റ്റെൻ പ്രൊട്ടസ്റ്റാൻ പെർട്ടാമ, ഇംഗ്ലീഷ്: ആദ്യ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ ഓർഗനൈസേഷൻ) എന്നതിന്റെ ചുരുക്കെഴുത്താണ് ഡെപോക്ക് എന്ന പദം.[2][3] സന്ന്യാസവൃത്തി അല്ലെങ്കിൽ ‘ഏകാന്തതയിൽ കഴിയുന്ന ഒരാളുടെ വാസസ്ഥലം’ എന്നർത്ഥം വരുന്ന "ഡെപോക്ക്"എന്ന വാക്ക് സുന്ദാനീസ് ഭാഷയിൽ നിന്നുള്ളതാണ് എന്നൊരു വാദഗതിയും നിലനിൽക്കുന്നു.[4]
1696 മെയ് 18 ന് ഒരു മുൻ VOC ഉദ്യോഗസ്ഥനായിരുന്ന കോർണെലിസ് ചാസ്റ്റലിൻ 12.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള, അതായത് ഇന്നത്തെ ഡെപോക്കിന്റെ 6.2 ശതമാനം വിസ്തീർണ്ണമുള്ള ഭൂപ്രദേശം വാങ്ങി. നാട്ടുകാരുടെ സഹായത്തോടെ വ്യാവസായിക പ്രാധാന്യമുള്ള വിളകൾ ഈ പ്രദേശത്ത് കൃഷിചെയ്യുന്നതിനു പുറമേ, തദ്ദേശീയരായ ഇന്തോനേഷ്യക്കാരോട് ക്രിസ്തീയ സുവിശേഷം പ്രസംഗിക്കുന്ന ഒരു മിഷനറിയായും ചാസ്റ്റലിൻ ഈ പ്രദേശത്ത് സജീവമായിരുന്നു. ഇതിനായി അദ്ദേഹം “ഡി ഈർസ്റ്റെ പ്രൊട്ടസ്റ്റന്റ്സെ ഓർഗാനിസാറ്റി വാൻ ക്രിസ്റ്റെനെൻ (DEPOC)”എന്ന പേരിൽ ഒരു പ്രാദേശിക സഭ സ്ഥാപിച്ചു.[5][6] ഏകാന്തതയിൽ താമസിക്കുന്ന ഒരാളുടെ വാസസ്ഥലം അല്ലെങ്കിൽ സന്ന്യാസാശ്രമം എന്നർഥമുള്ള സുന്ദാനീസ് നാമം ഡെപോക്ക് സഭ സ്ഥാപിക്കുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്നുവെങ്കിലും, നഗരത്തിന്റെ പേരിന്റെ ഉത്ഭവം ഈ ചുരുക്കപ്പേരായിരിക്കാമെന്ന് ചിലർ വാദിക്കുന്നു. ഇന്ന് യഥാർത്ഥ ഡെപോക്ക് കുടുംബത്തിലെ ഭൂരിപക്ഷം ഒഴികെയുള്ള നഗരത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇസ്ലാം പിന്തുടരുന്നവരാണ്.
1714 ജൂൺ 28-ന് മരണമടയുന്നതിനുമുമ്പ്, ചാസ്റ്റലീൻ ഒരു വിൽപ്പത്രം എഴുതി ഡെപ്പോക്കിലെ മോചിപ്പിക്കപ്പെട്ട അടിമകുടുംബങ്ങൾക്ക് അദ്ദേഹത്തിന്റെ ഭൂമിയുടെ ഒരു ഭാഗം നൽകുകയും അങ്ങനെ അടിമകളെ ഭൂവുടമകളാക്കി മാറ്റുകയും ചെയ്തു. 1714-ൽ, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുകയും ഉടമ ചാസ്റ്റെലിയിന്റെ ഇഷ്ടപ്രകാരം അവകാശ പത്രങ്ങളോടെ 12 അടിമക്കുടുംബങ്ങൾ ഭൂവുടമകളായിത്തീരുകയും ചെയ്തു. മോചിതരായ അടിമകളെ മാർഡിജ്കേർസ് എന്നും വിളിക്കുന്നു. മെർഡേക്ക എന്ന വാക്കിന്റെ അർത്ഥം ഇന്തോനേഷ്യയിലെ ബഹാസ ഭാഷയിൽ സ്വാതന്ത്ര്യം എന്നാണ്. യഥാർത്ഥ ഡിപോക്ക് കുടുംബം ജൂൺ 28 നെ ഡിപോക്സ് ഡാഗ് (ഡിപോക് ദീനം) എന്ന് നാമകരണം ചെയ്യുകയും 300 വർഷത്തെ അനുസ്മരണമെന്ന നിലയിൽ 2014 ജൂൺ 28 ന് അവർ സ്വന്തം ഭൂമിയിൽ 3 മീറ്റർ ഉയരമുള്ള സ്മാരകം ഔദ്യോഗികമായി തുറന്നുവെങ്കിലും ഇത് ഡച്ച് കോളനിവാഴ്ചയെ സൂചിപ്പിക്കുന്നതിനാൽ ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചു.[7]
ബാലിനീസ്, അംബോണീസ്, ബുഗിനീസ്, സുന്ദാനീസ്, പോർച്ചുഗീസ് ഇന്തോ (മെസ്റ്റിസോ), മാർഡിജ്ക്കർ വംശജർ എന്നിവരുൾപ്പെട്ടതാണ് ഡെപോക്കിന്റെ യഥാർത്ഥ അടിമ കുടുംബങ്ങൾ. അടിമ കുടുംബങ്ങൾ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനുശേഷം ഇസാഖ്, ജേക്കബ്, ജോനാതൻസ്, ജോസഫ്, സാമുവൽ എന്നിവയാണ് ചാസ്റ്റലീന്റെ കാർമ്മികത്വത്തിൽ സ്നാനമേറ്റ കുടുംബനാമങ്ങൾ. ചാസ്റ്റലീന്റെ പ്രൊട്ടസ്റ്റന്റ് പള്ളിയിൽ ചേരുന്നതിന് മുമ്പ് (റോമൻ കത്തോലിക്കാ) ക്രിസ്ത്യാനികളായിരിക്കാവുന്ന മറ്റ് കുടുംബങ്ങൾ അവരുടെ യഥാർത്ഥ പേരുകൾ നിലനിർത്തിയിരുന്നു. സഡോക് കുടുംബം ഒഴികെയുള്ള യഥാർത്ഥ ഡിപോക്ക് കുടുംബങ്ങളുടെ പിൻമുറക്കാർ ഇന്തോനേഷ്യ, നെതർലന്റ്സ്, നോർവേ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ ഇപ്പോഴും താമസിക്കുന്നു.[8][9]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads