തങ്കശ്ശേരി
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിൽ കൊല്ലം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലെയാണ് തങ്കശ്ശേരി. തങ്കമ്മശ്ശേരി എന്ന പദം ലോപിച്ചാണ് തങ്കശ്ശേരി എന്ന പേര് ഉണ്ടായത്.
ഇവിടത്തെ തങ്കശ്ശേരി വിളക്കുമാടം (ലൈറ്റ്ഹൌസ്) പ്രസിദ്ധമാണ്. തങ്കശ്ശേരി കടൽ മുനമ്പിൽ നിന്നും സമീപപ്രദേശത്തുള്ള ജോനകപ്പുറത്തുനിന്നും രണ്ട് കടൽത്തിട്ടകൾ (ബ്രേക്ക് വാട്ടർ) പണിത് കടലിനെ തടഞ്ഞുനിറുത്തിയതു കാരണം മത്സ്യബന്ധനം ഈ പ്രദേശങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. തങ്കശ്ശേരിയും സമീപ പ്രദേശങ്ങളും മത്സ്യബന്ധനത്തിനു പണ്ടുകാലം മുതൽക്കേ അനുയോജ്യമായിരുന്നു.
Remove ads
ചരിത്രം
പോർച്ചുഗീസുകാരുടെയും, ഡച്ചുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും താവളമായിരുന്നു തങ്കശ്ശേരി. ഒരു ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും തങ്കശ്ശേരിയിൽ കാണാം. (പൊളിഞ്ഞ് വീഴാറായ ചില മതിലുകൾ മാത്രമേ ഇന്ന് ബാക്കിയുള്ളൂ). തങ്കശ്ശേരിയിൽ ഇന്നും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ താമസിക്കുന്നു. പല പുരാതന ആംഗ്ലോ ഇന്ത്യൻ ബംഗ്ലാവുകളും തങ്കശ്ശേരിയിൽ ഉണ്ടായിരുന്നു. ഇന്നും രണ്ടോ മൂന്നോ മനോഹരമായ ബംഗ്ലാവുകൾ നിലനിൽക്കുന്നു. (തങ്കശ്ശേരി പാലസ് റോഡിൽ ഇവ കാണാം).
പൈതൃക ടൂറിസം പദ്ധതിയിൽ മ്യൂസിയമായി മാറുന്ന തങ്കശേരി പോസ്റ്റ്ഓഫീസ് ബ്രിട്ടീഷ് ഭരണകാലത്ത് കലക്ടറേറ്റും ഇന്നത്തെ ബിഷപ് ബംഗ്ലാവ് പോർച്ചുഗീസ് ഗവർണറുടെ വസതിയുമായിരുന്നു. 146ൽപ്പരം കൊളോണിയൽ കെട്ടിടങ്ങൾ കൊല്ലത്തുണ്ടായിരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. [1]
കൊല്ലം കത്തോലിക്കാ രൂപതയുടെ ബിഷപ് പാലസ് തങ്കശ്ശേരിയിലാണ്. കൊച്ചുപള്ളി, വലിയപള്ളി എന്നിങ്ങനെ രണ്ടു പള്ളികൾ തങ്കശ്ശേരിയിൽ ഉണ്ട്. ഇവിടെ പെസഹാ നൊയമ്പുകാലത്ത് നടക്കുന്ന പ്രദക്ഷിണം പ്രശസ്തമാണ്.
Remove ads
തങ്കശ്ശേരി വിളക്കുമാടം
1902-ൽ നിർമ്മിച്ച ഈ വിളക്കുമാടത്തിനു 144 അടി ഉയരം ഉണ്ട്[2]. ഏറെനാളായി തമിഴ് ഭീകരരുടെ ഭീഷണിയെത്തുടർന്ന് സന്ദർശകർക്ക് പ്രവേശനമില്ലായിരുന്ന ഈ വിളക്കുമാടം 2006 മുതൽ വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു. നാമമാത്രമായ ഒരു തുക പ്രവേശനത്തിനു ഈടാക്കുന്നുണ്ട്. തങ്കശ്ശേരി, തിരുമുല്ലവാരം എന്നീ പ്രദേശങ്ങളോട് അടുത്തുള്ള കല്ലുകൾ നിറഞ്ഞ കടൽത്തട്ടിനെയും കടലിലേക്ക് നീണ്ടു നിൽക്കുന്ന മുനമ്പിനെയും കുറിച്ച് ഈ വിളക്കുമാടം കപ്പലുകൾക്ക് അപായസൂചന നൽകുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads