തിരിച്ചിട്ടപ്പാറ

From Wikipedia, the free encyclopedia

തിരിച്ചിട്ടപ്പാറ
Remove ads

നെടുമങ്ങാട് പട്ടണത്തിൽ നിന്നും 3 കി.മി മാറി വേങ്കവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്‌ തിരിച്ചിട്ടപ്പാറ അഥവാ തിരിചിറ്റൂർ. നെടുമങ്ങാട്- വെമ്പായം റോഡിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബസ്സ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്‌. ഈ പാറയ്ക്ക് മുകളിൽ ഒരു ഹനുമാൻ ക്ഷേത്രവും താഴ്വാരത്ത് ഒരു ശിവക്ഷേത്രവും ഉണ്ട്.

വസ്തുതകൾ രാജ്യം, സംസ്ഥാനം ...
Remove ads

ഐതിഹ്യം

രാമ-രാവണ യുദ്ധസമയത്ത് പരിക്കേറ്റ് വീണ ലക്ഷ്മണനെ രക്ഷിക്കാൻ ഹനുമാൻ മരുത്വാമല അന്വേഷിച്ച് പോയി. സംശയം തീർക്കാനായി പല മലകളും എടുത്തുകൊണ്ടുപോയ ഹനുമാൻ ഈ പാറയും കൊണ്ടുപോയത്രെ. ഒടുവിൽ അബദ്ധം മനസ്സിലായ ഹനുമാൻ, ഈ പാറയെ തിരികെ കൊണ്ടുവന്നിട്ടു. അങ്ങനെ തിരികെ കൊണ്ടുവന്നിട്ടതുകൊണ്ടാണ് ഈ പാറയ്ക്ക് തിരിച്ചിട്ട പാറ അഥവാ തിരിച്ചിട്ടപ്പാറ എന്ന് പേര് വന്നത് എന്നാണ് ഐതിഹ്യം.

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads