തിരുവാങ്കുളം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിന്റെ പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് തിരുവാങ്കുളം. 2010 വരെ ഇത് ഒരു ഗ്രാമപഞ്ചായത്തായിരുന്നു. പിന്നീട് ഈ പഞ്ചായത്തിനെ തൃപ്പൂണിത്തുറ നഗരസഭയിൽ ചേർക്കുകയുണ്ടായി. തൃപ്പൂണിത്തുറ ഹിൽ പാലസ്, കൂടാതെ കൊച്ചി റിഫൈനറി, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളും തിരുവാങ്കുളത്തിനു സമീപമാണ്.
Remove ads
പേരിനുപിന്നിൽ
പേരിന്റെ ഉത്ഭവത്തിനെക്കുറിച്ച് വ്യക്തതയില്ല. തിരുവൻ എന്ന ദേവന്റെ നാമത്തിലുള്ള ക്ഷേത്രവും അതിന്റെ കുളവും ചേർന്ന നാമം തിരുവാങ്കുളം ആയതായി ചില ചരിത്രകാരന്മാർ കരുതുന്നു.[അവലംബം ആവശ്യമാണ്]
നദികൾ
തിരുവാങ്കുളം ഗ്രാമത്തിന്റെ കിഴക്ക് ചിത്രപ്പുഴയും വടക്ക് ചമ്പക്കര കനാലും പടിഞ്ഞാറ് കണിയാപുള്ളി പുഴയും ഒഴുകുന്നു.
റോഡുകൾ
കൊച്ചി - മധുര ദേശീയപാത (NH-49) തിരുവാങ്കുളം ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്.
ജീവിതമാർഗ്ഗം
തിരുവാങ്കുളത്തുള്ള ആളുകളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്.[അവലംബം ആവശ്യമാണ്] കൂടാതെ ചില ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെയുണ്ട്. പ്രധാനമായി ഉള്ളത്, കുപ്പിയുടെ അടപ്പുകൾ ഉണ്ടാക്കുന്ന മൂന്നോ നാലോ യൂണിറ്റുകളാണ്.
സർക്കാർ ആഫീസുകൾ
- വില്ലേജ് ആഫീസ്
- മുനിസിപ്പാലിറ്റി ആഫീസ്
- മൃഗാശുപത്രി
- പ്രാഥമിക ആരോഗ്യ കേന്ദ്രം.
- ഗവൺമെന്റ് സ്കൂൾ
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
- പാഴൂർമറ്റം മാരിയമ്മൻ കോവിൽ
- പെരുന്നിനാകുളം ശിവക്ഷേത്രം
- ശ്രീകൃഷ്ണ ക്ഷേത്രം
- തിരുവാങ്കുളം ശിവക്ഷേത്രം
- തിരുവാങ്കുളം മാരിയമ്മൻ കോവിൽ
- വയൽത്തൂർ ഭദ്രാക്ഷേത്രം
- കുന്നത്തുകുളങ്ങര കാവ്
ക്രിസ്ത്യൻ ആരാധനാലയങ്ങൾ
- മർത്തോമ്മാപള്ളി
- തിരുവാങ്കുളം കത്തോലിക്കാ പള്ളി
വിനോദസഞ്ചാരം
തിരുവാങ്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽ പാലസ് മ്യൂസിയം ഒരു അറിയപ്പെടുന്ന വിനോദസഞ്ചാര ആകർഷണമാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads