തൂത്തുക്കുടി കൂട്ടക്കൊല
From Wikipedia, the free encyclopedia
Remove ads
2018 മേയ് 22-ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ സമരം നടത്തിയവർക്കു നേരേ തമിഴ്‌നാട് പോലീസും പാരാമിലിറ്ററി ഫോഴ്സും വെടിവച്ച സംഭവമാണ് തൂത്തുക്കുടി കൂട്ടക്കൊല അഥവാ തൂത്തുക്കുടി വെടിവെയ്പ്.[2]
Remove ads
സമരം
സ്റ്റെർലൈറ്റ് കോപ്പർ എന്ന ഖനന കമ്പനിയ്ക്കു കീഴിലുള്ള സ്മെൽറ്റിങ് പ്ലാന്റിന്റെ പ്രവർത്തനം പ്രദേശത്തെ ജലം, വായു, മണ്ണ് എന്നിവയെ മലിനപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയതോടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സമരം ആരംഭിച്ചു. അനുവദനീയമായ അളവിലും കൂടുതൽ സൾഫർ ഡയോക്‌സൈഡ് ഈ പ്ലാന്റിൽ നിന്നും പുറന്തള്ളിയിരുന്നുവെന്ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇത് വായു മലിനീകരണത്തിനും അമ്ല മഴയ്ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായി. പ്ലാന്റിന്റെ സമീപത്ത് താമസിച്ചിരുന്ന പ്രദേശവാസികൾക്ക് ഇതുവഴി മാരകമായ രോഗങ്ങൾ ബാധിച്ചു.[3]. ഇന്ത്യ - ശ്രീലങ്ക അതിർത്തിയിലുള്ള ഗൾഫ് ഓഫ് മന്നാർ ബയോസ്‌ഫിയർ റിസർവിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് സ്റ്റെർലൈറ്റിന്റെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. രണ്ടര ലക്ഷത്തിലധികം പേർ പ്ലാന്റിന് ചുറ്റും താമസിക്കുന്നുണ്ട്.
2018 മാർച്ച് 29-ന് തൂത്തുക്കുടിയിൽ സമാധാനപരമായി ജനങ്ങൾ സമരം നടത്തുകയുണ്ടായി.[4] സ്റ്റെർലൈറ്റിന്റെ രണ്ടാം ഘട്ട വികസനം ആരംഭിക്കാൻ തീരുമാനിച്ചതോടെ തൂത്തുക്കുടി ജില്ലയിലെ കുമരെട്ടിയാപുരം എന്ന ഗ്രാമത്തിൽ താമസിക്കുന്നവർ 100 ദിവസത്തിലധികം സമരം ചെയ്തു.[5]
Remove ads
വെടിവെയ്പ്
2018 മേയ് 22-ന് സമരാംഗങ്ങൾ പരാതി നൽകുന്നതിനായി ജില്ലാ കളക്ടറെ സന്ദർശിക്കുന്നതിനായി മാർച്ച് ആരംഭിച്ചു. എന്നാൽ ജില്ലാ കളക്ടർ കളക്ട്രേറ്റിൽ ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് ജനങ്ങൾ കളക്ട്രേറ്റിനുനേരേ കല്ലെറിയാൻ ആരംഭിച്ചു. ഈ സമയം യൂണിഫോം ധരിച്ചിട്ടില്ലാത്ത പോലീസുകാർ സമരാംഗങ്ങൾക്കെതിരെ വെടിവെയ്ക്കുകയും 16 വയസ്സുള്ള ഒരു പെൺകുട്ടിയടക്കം 11 പേർ കൊല്ലപ്പെടുകയും ചെയ്തു.[6] തിരേശപുരത്തിന് സമീപമുള്ള മറ്റൊരു സ്ഥലത്ത് പോലീസ് വെടിവെയ്പിനെത്തുടർന്ന് 11 വയസ്സുള്ള ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടു. മാഞ്ചോലൈ തൊഴിലാളി കൂട്ടക്കൊല കഴിഞ്ഞ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് തൂത്തുക്കുടി കൂട്ടക്കൊല. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവ് വൈക്കോ, പുതിയ കാലത്തിലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയാണിതെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, "State-sponsored terrorism" എന്ന് ഈ കൂട്ടക്കൊലയെ വിശേഷിപ്പിച്ചു.[7]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads