തേജസ്വി യാദവ്
From Wikipedia, the free encyclopedia
Remove ads
2024 മുതൽ ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരുന്ന രാഷ്ട്രീയ ജനതാദൾ പാർട്ടി നേതാവാണ് തേജസ്വി യാദവ്(ജനനം : 09 നവംബർ 1989) 2015-ൽ ആദ്യമായി രഘോപൂർ മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട തേജസ്വി രണ്ട് തവണ ബീഹാറിൻ്റെ ഉപ-മുഖ്യമന്ത്രിയായിരുന്നു. മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും ബീഹാറിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ രണ്ടാമത്തെ മകനാണ് തേജസ്വി യാദവ്.[1][2][3][4]
Remove ads
ജീവിതരേഖ
ബീഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിൻ്റെയും റാബ്രി ദേവിയുടെയും മകനായി 1989 നവംബർ 9 ന് ബീഹാറിലെ ഗോപാൽഗഞ്ചിൽ ജനനം. ആകെയുള്ള 9 സഹോദരങ്ങളിൽ ഇളയവനാണ് തേജസ്വി യാദവ്. തേജ് പ്രതാപ് യാദവ്, മിസ ഭാരതി എന്നിവർ സഹോദരരാണ്. ആറാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ച യാദവ് പിന്നീട് വീണ്ടും സ്കൂളിൽ ചേർന്നെങ്കിലും പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയില്ല. പിന്നീട് ക്രിക്കറ്റ് താരമായി ഐപിഎൽ ടീമിൽ ചേർന്നെങ്കിലും പിന്നീട് അതുപേക്ഷിച്ച് രാഷ്ട്രീയത്തിൽ സജീവമായി.[5]
Remove ads
രാഷ്ട്രീയ ജീവിതം
2015-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രഘോപൂരിൽ നിന്നും ആർ.ജെ.ഡി ടിക്കറ്റിൽ ആദ്യമായി മത്സരിച്ച് നിയമസഭാംഗമായി. ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ രണ്ടു തവണ മുന്നണി മാറിയപ്പോൾ ബീഹാർ ഉപ-മുഖ്യമന്ത്രിയായ തേജസ്വി നിലവിൽ 2024 മുതൽ ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.
കാലിത്തീറ്റ കുംഭകോണ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ആയിരുന്ന ലാലു പ്രസാദ് യാദവ് പ്രായാധിക്യം മൂലം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്നപ്പോൾ പാർട്ടിയുടെ മുഴുവൻ ചുമതലയും തേജസ്വി യാദവിനായിരുന്നു. 2020 മുതൽ ബീഹാറിലെ രാഷ്ട്രീയ ജനതാദൾ പാർട്ടിയെ നയിക്കുന്നത് തേജസ്വി യാദവാണ്.
2025 നവംബറിൽ നടക്കാനിരിക്കുന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.[6]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

