ദിവെഹി ഭാഷ

From Wikipedia, the free encyclopedia

Remove ads

മാലിദ്വീപ് റിപ്പബ്ലിക്കിലെ 350,000 വരുന്ന ജനങ്ങൾ സംസാരിക്കുന്ന ഒരു ഇന്തോ-ആര്യൻ ഭാഷയാണ് ദിവേഹി ഭാഷ അല്ലെങ്കിൽ മഹൽ. മാലിദ്വീപിന്റെ ദേശീയ ഭാഷയുമാണിത്. മാലി ദ്വീപിനടുത്തുള്ള ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ മിനിക്കോയി അഥവാ മലിക്കു ദ്വീപിലെ പതിനായിരത്തോളം വരുന്ന ആളുകളും ഇതേ ഭാഷതന്നെ സംസാരിക്കുന്നു. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും ദിവേഹി ഭാഷയെ മഹൽ എന്നാണ് പരാമർശിക്കാറ്. കോഴിക്കോട് ആകാശവാണി നിലയത്തിൽ നിന്നും, ആഴ്ചയിൽ ഒരു ദിവസം മഹൽ ഭാഷയിൽ പ്രക്ഷേപണം ഉണ്ട്. മാലി ദ്വീപുകൾ , മിനിക്കോയി എന്നിവിടങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ, പ്രത്യേകിച്ചു തിരുവനന്തപുരത്തു വന്നു താമസിക്കുന്ന ആളുകളും ഈ ഭാഷ സംസാരിക്കുന്നുണ്ട് .

വസ്തുതകൾ ദിവേഹി (മഹൽ), Native to ...

മറ്റു ഭാഷകളിൽ ശ്രീ ലങ്കയിലെ സിംഹള ഭാഷയുമായിയാണ് ദിവെഹി ഭാഷ ഏറ്റവും അടുത്ത് നിൽക്കുന്നതെങ്കിലും പരസ്പരം മനസ്സിലാക്കാൻ കഴിയാവുന്ന അത്രയും സാമ്യതയില്ല .

കാലാകാലങ്ങളായി നിരവധി ഭാഷകൾ ദിവേഹി ഭാഷയുടെ വികാസത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിൽ പ്രധാനം സിൻഹളയും അറബികും ആണ്. സ്വാധീനം ചെലുത്തിയ മറ്റുഭാഷകൾ ഫ്രഞ്ച്, പേർഷ്യൻ, പോർച്ചുഗീസ്, ഇംഗ്ലീഷ് എന്നിവയുമാണ്.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads