ദീർഘദൃഷ്ടി

From Wikipedia, the free encyclopedia

ദീർഘദൃഷ്ടി
Remove ads

അക്കൊമഡേഷൻ പൂർണ്ണമായും ഇല്ലാത്ത അവസ്ഥയിൽ, ദൂരെയുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ വീഴേണ്ടതിനു പകരം റെറ്റിനക്കു പിന്നിൽ വീഴുന്ന അവസ്ഥയുണ്ടാകുന്ന ഒരു കാഴ്ചവൈകല്യം ആണ് ദീർഘദൃഷ്ടി എന്ന് അറിയപ്പെടുന്നത്. കണ്ണിന്റെ നീളം കുറയുന്നതു മൂലമോ കോർണ്ണിയയുടെയോ കണ്ണിലെ ലെൻസിന്റെയോ വക്രത കുറയുന്നത് മൂലമോ ഇത് സംഭവിക്കാം. സാധാരണ ആംഗലേയ ഭാഷയിൽ Farsightedness, Longsightedness എന്നിങ്ങനെ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തിൽ ഹൈപ്പർമെട്രോപ്പിയ (Hypermetropia), ഹൈപ്പറോപ്പിയ (Hyperopia) എന്നീ പേരുകളിൽ വിശദീകരിക്കപ്പെടുന്നു.

വസ്തുതകൾ ദീർഘദൃഷ്ടി, മറ്റ് പേരുകൾ ...

ദൂരെയുള്ള വസ്തുക്കൾ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും അടുത്തുള്ള വസ്തുക്കൾ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്ന അർഥത്തിലാണ് ഇത് ദീർഘദൃഷ്ടി എന്ന് വിളിക്കപ്പെടുന്നത്. പക്ഷെ, ചെറിയ അളവിലുള്ള ദീർഘദൃഷ്ടിയിൽ സമീപ കാഴ്ച മങ്ങണമെന്നില്ല, അതുപോലെ കൂടിയ അളവിലുള്ള ദീർഘദൃഷ്ടിയിൽ എല്ലാ അകലത്തിലുമുള്ള കാഴ്ച മങ്ങിയതാകാം.

Remove ads

അടയാളങ്ങളും ലക്ഷണങ്ങളും

മങ്ങിയ കാഴ്ച, തലവേദന, കണ്ണിന്റെ ബുദ്ധിമുട്ട് എന്നിവയാണ് ഹ്രസ്വദൃഷ്ടിയുടെ പ്രധാന ലക്ഷണങ്ങൾ. സമീപ കാഴ്ചയിലെ ബുദ്ധിമുട്ട് സാധാരണ ലക്ഷണമാണ്. രണ്ട് കണ്ണുകളിലൂടെയും കാണാനുള്ള ബുദ്ധിമുട്ട് (ബൈനോക്കുലർ വിഷൻ) ചിലപ്പോൾ സംഭവിക്കാം, ഒപ്പം ആഴത്തിനെ കുറിച്ചുള്ള ധാരണയിലും ബുദ്ധിമുട്ട് ഉണ്ടാകാം.

സങ്കീർണതകൾ

ദീർഘദൃഷ് ടിയഥാസമയം കണ്ടെത്തി ചികിൽസിച്ചില്ലെങ്കിൽ കോങ്കണ്ണ്, ആംബ്ലിയോപിയ തുടങ്ങിയസങ്കീർണതകൾ ഉണ്ടാകാം. ചെറുപ്പത്തിൽത്തന്നെയുള്ള, കഠിനമായ ഹ്രസ്വദൃഷ്ടി മൂലം "അമിതമായി ഫോക്കസ് ചെയ്യുന്നതിന്റെ" ഫലമായി ഇരട്ട കാഴ്ചയ്ക്ക് കാരണമാകും. [1]

ചികിത്സ

തിരുത്തൽ ലെൻസുകൾ

കണ്ണടകൾ അല്ലെങ്കിൽ കോൺടാക്റ്റ് ലെൻസുകൾ ആണ് ഹ്രസ്വദൃഷ്ടിക്കുള്ള ഏറ്റവും ലളിതമായ ചികിത്സ. ഹ്രസ്വദൃഷ്ടിയിൽ, ദൂരക്കാഴ്ച ശരിയാക്കാൻ ഉപയോഗിക്കുന്നത് കോൺവെക്സ് ലെൻസുകളാണ്.

ശസ്ത്രക്രിയ

ഹ്രസ്വദൃഷ്ടി ചികിൽസയിൽ നൂതന ശസ്ത്രക്രിയാ രീതികളും ഉണ്ട്:

  • ഫോട്ടോറിഫ്രാക്റ്റീവ് കെരറ്റെക്ടമി (പി‌ആർ‌കെ) : കോർണിയ ഉപരിതലത്തിന്റെ ചെറിയ അളവ് നീക്കം ചെയ്യുന്ന ഒരു രീതിയാണ് ഇത്
  • ലാസിക്: ലേസർ ഉപയോഗിച്ച് കോർണിയയെ പുനർനിർമ്മിക്കുന്നതിനുള്ള നേത്ര ശസ്ത്രക്രിയ, ഇതിന് ശേഷം ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ ആവശ്യമായി വരില്ല.
  • റിഫ്രാക്റ്റീവ് ലെൻസ് എക്സ്ചേഞ്ച് (RLE): തിമിര ശസ്ത്രക്രിയയുടെ ഒരു വ്യതിയാനം, ഇവിടെ സ്വാഭാവിക ക്രിസ്റ്റലിൻ ലെൻസിന് പകരം കൃത്രിമ ഇൻട്രാഒക്യുലർ ലെൻസ് സ്ഥാപിക്കുന്നു.
  • ലേസർ എപ്പിത്തീലിയൽ കെരാറ്റോമിലൂസിസ് (ലാസെക്).

പരാമർശങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads