ദേശീയ സെപ്റ്റംബർ 11 സ്മാരകവും സംഗ്രഹാലയവും

From Wikipedia, the free encyclopedia

ദേശീയ സെപ്റ്റംബർ 11 സ്മാരകവും സംഗ്രഹാലയവും
Remove ads

സെപ്റ്റംബർ 11, 2001 ഭീകരാക്രമണത്തിന്റെയും 1993 വേൾഡ് ട്രേഡ് സെന്റർ ബോംബാക്രമണത്തിന്റെയും ഓർമ്മയ്ക്കയി ന്യൂയോർക്കിൽ പണിതിട്ടുള്ള പ്രധാന സ്മാരകവും മ്യൂസിയവുമാണ് ദേശീയ സെപ്റ്റംബർ 11 സ്മാരകവും സംഗ്രഹാലയവും (ഇംഗ്ലീഷ്: National September 11 Memorial & Museum). 9/11 സ്മാരകം (9/11 Memorial) 9/11 സ്മാരക മ്യൂസിയം (9/11 Memorial Museum) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഗ്രൗണ്ട് സീറോ എന്നപേരിലും ഇത് പ്രസിദ്ധമായിരുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ  2,977 ആളുകളും, 1993ലെ ബോംബാക്രമണത്തിൽ ആറുപേരുമാണ് മരിച്ചത്.[4] മുമ്പ് ഇരട്ട ഗോപുരങ്ങൾ സ്ഥിതിചെയ്തിരുന്ന വേൾഡ് ട്രേഡ് സെന്റർ സ്ഥലത്ത് തന്നെയാണ് സ്മാരകവും നിർമിച്ചിരിക്കുന്നത്.

വസ്തുതകൾ ദേശീയ സെപ്റ്റംബർ 11 സ്മാരകവും സംഗ്രഹാലയവും, അടിസ്ഥാന വിവരങ്ങൾ ...

ഭീകരാക്രമണത്തിൽ മരിച്ചവരുടേയും, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടയിൽ മരിച്ചവരുടേയും സ്മരണയ്ക്കയി ഒരു സ്മാരകം നിർമ്മിക്കാനുള്ള ആലോചന ഭീകരാക്രമണത്തിനു ശേഷം തുടങ്ങിയിരുന്നു.[5] തുടർന്ന് ആഗോളമായി സംഘടിപ്പിച്ച വേൾഡ് ട്രേഡ് സെന്റർ സ്മാരക രൂപകല്പന മത്സരത്തിൽ ഇസ്രായേലി വാസ്തുശില്പിയായ് മൈക്കിൾ അരഡിന്റെ രൂപകല്പനയാണ് അന്തിമമായി തിരഞ്ഞെടുത്തത്. ലാൻഡ്സ്കേപ് ആർക്കിടെക്റ്റ് കമ്പനിയായ പീറ്റർ വോക്കർ ആൻഡ് പാർട്നെഴ്സുമായി സംയോജിച്ചാണ് സ്മാരകത്തിന്റെ ഭൂദൃശ്യം രൂപകല്പനചെയ്തത്. മുമ്പ് ഇരട്ട ഗോപുരങ്ങൾ നിന്നിരുന്ന സ്ഥലത്ത് രണ്ട് കൃത്രിമ ജലാശയങ്ങളും അതിനു ചുറ്റുമായി വെച്ചുപിടിപ്പിച്ചിരിക്കുന്ന മരങ്ങളുടെ ഉദ്യാനവും ചേരുന്നതാണ് പ്രധാന സ്മാരകം.[6] 2006 ആഗസ്റ്റിൽ, വേൾഡ് ട്രേഡ് സെന്റർ മെമ്മോറിയൽ ഫൗണ്ടേഷനും, ന്യൂയോർക്ക് ന്യൂജേഴ്സി തുറമുഖ അതോറിറ്റിയും സംയുക്തമായാണ് സ്മാരകത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.[7][8]

Remove ads

ചിത്രശാല

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads