ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം

ന്യൂഡൽഹിയിലെ ഒരു ഫീൽഡ് ഹോക്കി സ്റ്റേഡിയം From Wikipedia, the free encyclopedia

ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയംmap
Remove ads

ന്യൂഡൽഹിയിലെ ഒരു ഫീൽഡ് ഹോക്കി സ്റ്റേഡിയമാണ് ദേശീയ സ്റ്റേഡിയം എന്നറിയപ്പെടുന്ന മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം. മുൻ ഇന്ത്യൻ ഹോക്കി കളിക്കാരനായ ധ്യാൻചന്ദിന്റെ പേരിലാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. 1951- ൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ വേദിയായിരുന്നു ഈ സ്റ്റേഡിയം. [2]

വസ്തുതകൾ Full name, Former names ...
Remove ads

ചരിത്രം

Thumb
Indian athletes at the first Asiad

1933-ൽ ഭാവ്നഗർ മഹാരാജാവ് ഡൽഹിക്ക് ഒരു സമ്മാനമായിട്ടാണ് ഈ സ്റ്റേഡിയം നിർമ്മിച്ചത്. തുടക്കത്തിൽ നിരവധി ആവശ്യങ്ങൾക്കായാണ് ഈ സ്റ്റേഡിയം ഉപയോഗിച്ചിരുന്നത്. ആൻറണി എസ് ഡീമില്ലോ രൂപകല്പന ചെയ്ത ഈ സ്റ്റേഡിയത്തിന് ഇർവിൻ ആംഫിതിയേറ്റർ എന്നായിരുന്നു നാമകരണം ചെയ്തിരുന്നത്. ലോർഡ് വില്ലിങ്ടൺ ആണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. ന്യൂഡൽഹിയിലെ ആർക്കിടെക്റ്റ് ആയ എഡ്വിൽ ലൂട്ടെൻസിന്റെ ആസൂത്രണ പ്രകാരം, ചരിത്രപ്രാധാന്യമുള്ള ഒരു പുരാണ ക്വിലയുടെ ( ഓൾഡ് ഫോർട്ട് ) പശ്ചാത്തലത്തിൽ അവിടെ നിലവിലുണ്ടായിരുന്ന ഒരു പൂന്തോട്ടത്തിൻറെ ദ്രശ്യഭംഗി ലഭിക്കത്തക്കവിധത്തിൽ രാഷ്ട്രപതി ഭവനിൽ നിന്ന് ലംബമായി കിടക്കുന്ന, രാജ്പഥിലൂടെ സ്റ്റേഡിയം ആരംഭിച്ച് ഇന്ത്യാ ഗേറ്റിൽ അവസാനിക്കുന്നതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പദ്ധതികൾ മേലധികാരികൾ റദ്ദുചെയ്യുകയാണുണ്ടായത്. 1951 ഏഷ്യൻ ഗെയിംസിന് മുമ്പ് ദേശീയ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും 2002-ൽ ധ്യാൻചന്ദിന്റെ പേര് സ്റ്റേഡിയത്തിൻറെ പേരിനോടൊപ്പം കൂട്ടിചേർക്കുകയും ചെയ്തു.[2][3]

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads