നറുനീണ്ടി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

നറുനീണ്ടി
Remove ads

ഇൻഡ്യയിലും സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ നറുനീണ്ടി, നറുനണ്ടി, നന്നാറി. ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്[1]. സരസപരില, ശാരിബ[2] എന്നീ പേരുകളാലും ഇത് അറിയപ്പെടുന്നു. ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. സർബ്ബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു.

വസ്തുതകൾ നന്നാറി, Scientific classification ...
Remove ads

ഘടന

ഇരുണ്ട തവിട്ടു നിറത്തോടുകൂടിയ ഈ സസ്യം വളരെക്കുറച്ചു ശാഖകളോടെ വണ്ണം കുറഞ്ഞ് വളരെ നീളമുള്ളതും പറ്റിപ്പിടിച്ച് കയറുന്നതുമാണ്. ഇതിന്റെ വള്ളിയിൽ ഏകദേശം ഒരേ അകലത്തിൽ തന്നെ എതിർ വശങ്ങളിലേക്കാണ് ഇലകൾ നിൽക്കുന്നത്. ഇല തണ്ടിനോട് ചേരുന്നിടത്ത്(കക്ഷം) കാണപ്പെടുന്നതും ചെറുതും പുറം ഭാഗത്ത് പച്ചയും ഉള്ളിൽ കടും പർപ്പിളും ഉള്ളതാണ് ഇതിന്റെ പൂക്കൾ. മണ്ണിലേയ്ക്ക് ഇവയുടെ വേരുകൾ വളരെ ആഴ്ന്നിറങ്ങുന്നത് മൂലം ഒരിക്കൽ പിഴുതെടുത്താലും വർഷകാലങ്ങളിൽ വീണ്ടുമവ നാമ്പിട്ടു വളരുന്നു.

Remove ads

ചരിത്രം

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇന്നാട്ടുകാർ വളരെക്കാലം മുൻപേ ബോധവാന്മാർ ആയിരുന്നു. 1831ൽ ഡോ. ആഷ്ബർണർ നന്നാറിയെ പരിചയപ്പെടുത്തിയപ്പോൾ മാത്രമാണ് പശ്ചാത്യലോകം ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയുന്നത്.

രസാദി ഗുണങ്ങൾ

രസം :മധുരം, തിക്തം

ഗുണം :സ്നിഗ്ധം, ഗുരു

വീര്യം :ശീതം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം

വേര്[3]

ഔഷധഗുണങ്ങൾ

നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്.[4] ഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവ്, സിഫിലിസ്, ഗൊണേറിയ, വാതം, മൂത്രാശയരോഗങ്ങൾ, ത്വക്‌രോഗങ്ങൾ മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.

ശാരിബാദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.

വിഷഹരമാണ്. കുഷ്ഠം, ത്വക്‌രോഗങ്ങൾ, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണു്. രക്തശുദ്ധിയുണ്ടാക്കുന്നതാണ്.[5]

Remove ads

ഉപയോഗങ്ങൾ

നന്നാറിയുടെ കിഴങ്ങ് കൊണ്ടുള്ള വിവിധതരം ശീതളപാനീയങ്ങൾ പല രാജ്യങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. നന്നാറി സർബത്ത് ഇപ്പോൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു പാനീയമാണ്.[6]

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

ചിത്രങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads