നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം

From Wikipedia, the free encyclopedia

Remove ads

10°28′31.38″N 76°13′45.57″E കേരളത്തിൽ തൃശൂർ ജില്ലയിലെ ഒല്ലൂർ പട്ടണത്തിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു മാറി അവിണിശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം. ഐതിഹ്യപ്രശസ്തമായ കല്ലൂർ മന, മുല്ലനേഴി മന എന്നിവയുടെ സമീപപ്രദേശത്താണു് ഈ ക്ഷേത്രസമുച്ചയം. മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയത്തിലുള്ള ഒരു ക്ഷേത്രമാണിത്. കിഴക്കോട്ട് ദർശനമായി ശാസ്താക്ഷേത്രം, പടിഞ്ഞാറ് ദർശനമായി വിഷ്ണു ക്ഷേത്രം, അല്പം മാറി പടിഞ്ഞാറ് ദർശനമായി നാങ്കുളം കരിപ്പൂക്കാവ് ഭഗവതി ക്ഷേത്രം.

ഈ ക്ഷേത്രസമുച്ചയത്തിന്ന് ചുരുങ്ങിയത് 600 വർഷത്തെയെങ്കിലും പഴക്കം ഉള്ളതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.[1] ക്ഷേത്രച്ചുവരുകൾ ചുവർചിത്രങ്ങളാൽ അലംകൃതമണ്. നാങ്കുളം ശാസ്താവ് ആറാട്ടുപുഴ-പെരുവനം പൂരങ്ങളിൽ പ്രധാന പങ്ക് വഹിയ്ക്കുന്നു.[2] മീനമാസത്തിൽ അത്തം നാളിൽ കൊടിക്കൽ പൂരം ആണ്‌ പ്രധാന ആഘോഷം.

Remove ads

ഇതും കാണുക

അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads