നാഷണൽ സെന്റർ ഫോർ ദ പെർഫോമിങ് ആർട്സ് (ചൈന)

From Wikipedia, the free encyclopedia

നാഷണൽ സെന്റർ ഫോർ ദ പെർഫോമിങ് ആർട്സ് (ചൈന)map
Remove ads

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ തലസ്ഥാനമായ ബീജിങിൽ സ്ഥിതിചെയ്യുന്ന ഒരു ഓപ്പെറാ ഹൗസാണ് ഗ്രാന്റ് തിയ്യറ്റർ എന്നും അറിയപ്പെടുന്ന നാഷണൽ സെന്റർ ഫോർ ദ പെർഫോമിങ് ആർട്സ്, (ഇംഗ്ലീഷ്: National Centre for the Performing Arts; ചൈനീസ്: 国家大剧院). ടൈറ്റാനിയവും ഗ്ലാസും കൊണ്ട് നിർമ്മിച്ചിട്ടുള്ള ദീർഘവൃത്ത മകുടാകൃതിയിലുള്ള ഈ കേന്ദ്രത്തിന് 5,452 ആളുകളെ ഉൾക്കൊള്ളാൻ സാധിക്കും. മൂന്ന് ഹാളുകൾ ഉള്ള ഇതിന്റെ ആകെ വിസ്തീർണ്ണം 12,000 ച.മീ ആണ്. ഫ്രഞ്ച് വാസ്തുശില്പി പോൾ ആൻഡ്രൂസാണ് ഇതിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. 2001-ലെ ഡിസംബറിൽ നിർമ്മാണം ആരംഭിച്ച ഈ മന്ദിരത്തിന്റെ ഉദ്ഘാടന ആഘോഷം 2007-ലെ ഡിസംബറിൽ നടന്നു.

വസ്തുതകൾ നാഷണൽ സെന്റർ ഫോർ ദ പെർഫോമിങ് ആർട്സ്, അടിസ്ഥാന വിവരങ്ങൾ ...
Remove ads

നിർമിതി

പ്രധാനമായും ടൈറ്റാനിയവും ഗ്ലാസും കൊണ്ട് നിർമിച്ചിരിക്കുന്ന ഗ്രാന്റ് തിയ്യറ്ററിർ ഒരു മനുഷ്യനിർമ്മിത കൃത്രിമ തടാകത്തിന്റെ മദ്ധ്യത്തിലായാണ് സ്ഥിതിചെയ്യുന്നത്. വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു മുട്ടയുടെ ആകൃതിയാണ് ഇതിന്. ഈ മകുടത്തിന് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് 212 മീറ്ററും വടക്കുനിന്ന് തെക്കോട്ട് 144 മീറ്ററും നീളമുണ്ട്. ഇതിന്റെ ഉയരം 46 മീറ്ററാണ്. വടക്കുഭാഗത്താണ് പ്രധാന പ്രവേശനദ്വാരം. തടാകത്തിനടിയിലൂടെയുള്ള പാതയിലൂടെ സഞ്ചരിച്ചുവേണം സദർശകർക്ക് ഗ്രാന്റ് തിയ്യറ്ററിൽ എത്താൻ.

Remove ads

സ്ഥാനം

ടിയാനൻമെൻ ചത്വരത്തിന് വടക്കായി ഫോർബിഡൻ സിറ്റിക്ക് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു മേഖലയിൽ ആധുനികവാസ്തുശൈലിയുള്ള ഒരു കെട്ടിടം പണിതത് നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ടായിരുന്നു. [3]

കലാപ്രകടന വേദികൾ

പ്രധാനമായും മൂന്ന് കലാപ്രകടന വേദികളാണ് ഇതിനകത്തുള്ളത്:

  • ഓപ്പെറാ ഹാൾ: ഉൾക്കൊള്ളാവുന്ന ആളുകൾ- 2,416
  • മ്യൂസിക് ഹാൾ: ഉൾക്കൊള്ളാവുന്ന ആളുകൾ- 2,017
  • തിയറ്റർ ഹാൾ: ഉൾക്കൊള്ളാവുന്ന ആളുകൾ- 1,040

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads