നിംഫിയ സീറൂലി

From Wikipedia, the free encyclopedia

നിംഫിയ സീറൂലി
Remove ads

നീലത്താമര എന്ന് പൊതുവെ അറിയപ്പെടുന്ന നിംഫിയ സീറൂലി (അല്ലെങ്കിൽ നീല ഈജിപ്ഷ്യൻ താമര) നിംഫിയ ജനുസ്സിലെ ഒരു ജലസസ്യമാണ്. നീല ആമ്പൽ (അല്ലെങ്കിൽ നീല ഈജിപ്ഷ്യൻ ആമ്പൽ), സേക്രെഡ് ബ്ലൂ ലില്ലി എന്നിവ ഇതിന്റെ മറ്റു പൊതുനാമങ്ങളാണ്. ഈ ജനുസ്സിലെ മറ്റു സ്പീഷീസുകളെപ്പോലെ ഈ സസ്യത്തിൽ സൈക്കോ ആക്റ്റീവ് ആൽക്കലോയിഡ് അപോർഫിൻ അടങ്ങിയിട്ടുണ്ട്. പുരാതന ഈജിപ്ഷ്യൻ നാഗരികതയ്ക്ക് ഇത് അറിയാമായിരുന്നു.

വസ്തുതകൾ നിംഫിയ സീറൂലി, Scientific classification ...
Remove ads

വിതരണം

നൈൽ നദിയുടെയും കിഴക്കൻ ആഫ്രിക്കയുടെയും മറ്റ് ഭാഗങ്ങളിലും നീലത്താമരയുടെ ആദ്യകാല ആവാസവ്യവസ്ഥ കാണപ്പെട്ടിരുന്നിരിക്കാം. പുരാതന കാലങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡം, തായ്ലാന്റ് തുടങ്ങിയ പ്രദേശങ്ങളിൽ ഈ ജലസസ്യം വിശാലമായി വ്യാപിച്ചിരുന്നു.

വിവരണം

വൃത്താകൃതിയിലുള്ള ഇലയ്ക്ക് ഏകദേശം 25-40 സെന്റീമീറ്ററോളം (10-16 ഇഞ്ച്) വീതി കാണപ്പെടുന്നു.

നീലത്താമരയുടെ യഥാർത്ഥ വളർച്ചയും പൂവിടുന്ന ചക്രവും പരിചയമില്ലാത്ത വ്യക്തികളുടെ സാഹിത്യ റിപ്പോർട്ടുകളിൽ പൂക്കൾ രാവിലെ വിടർന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് ഉയരുന്നു, തുടർന്ന് സന്ധ്യാസമയത്ത് വാടുകയും ജലത്തിലേയ്ക്ക് താഴ്ന്നുപോകുകയും ചെയ്യുന്നതായി ചിത്രീകരിക്കുന്നു. വാസ്തവത്തിൽ, രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉപരിതലത്തിലേക്ക് ഉയരുന്ന പുഷ്പ മുകുളങ്ങൾ വിടരാറാകുമ്പോൾ രാവിലെ 9:30 ന് വിടർന്ന് 3:00 മണിക്ക് വാടുന്നു. പൂക്കളും മുകുളങ്ങളും രാവിലെ ജലത്തിന് മുകളിൽ ഉയരുകയോ രാത്രിയിൽ മുങ്ങുകയോ ചെയ്യുന്നില്ല. പുഷ്പങ്ങൾക്ക് ഇളം നീല-വെള്ള മുതൽ ആകാശം-നീല അല്ലെങ്കിൽ ഇളം നീല ദളങ്ങളും പൂവിന്റെ മധ്യഭാഗം മങ്ങിയ മഞ്ഞനിറവും കാണപ്പെടുന്നു.

Remove ads

മതവും കലയും

Thumb
പുരാതന ഈജിപ്ഷ്യൻ ശവസംസ്കാരക്കല്ലറയുടെ മധ്യത്തിൽ ഇരിക്കുന്ന ബാ എന്ന മരിച്ച മനുഷ്യനെയും, മണപ്പിക്കുന്ന ഒരു സേക്രഡ് ലില്ലിയെയും കാണിച്ചിരിക്കുന്നു, ന്യൂ കിംഗ്ഡം, രാജവംശം XVIII, സിർക്ക ബിസി 1550-1292

വെള്ള താമരയ്‌ക്കൊപ്പം നിംഫിയ ലോട്ടസും ഈജിപ്തിൽ നിന്നുള്ളതാണ്. ഈജിപ്ഷ്യൻ കലയിൽ ചെടിയും പുഷ്പവും സ്ഥിരമായി ചിത്രീകരിച്ചിരിക്കുന്നു. പ്രശസ്തമായ കർണാക് ക്ഷേത്രത്തിന്റെ ചുവരുകൾ ഉൾപ്പെടെ നിരവധി ശില്പകലകളിലും ചിത്രങ്ങളിലും ഇവ ചിത്രീകരിച്ചിട്ടുണ്ട്, കൂടാതെ "പാർട്ടി രംഗങ്ങൾ", നൃത്തം, ആത്മീയ അല്ലെങ്കിൽ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ആചാരം പോലുള്ള മാന്ത്രിക ചടങ്ങുകൾ എന്നിവയോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു. തുത് രാജാവിന്റെ മമ്മി ഈ പുഷ്പത്താൽ മൂടപ്പെട്ടിരുന്നു.[1] ഈജിപ്ഷ്യൻ പുരാണങ്ങളിൽ എൻ. സീറൂലി വളരെ പ്രാധാന്യമർഹിക്കുന്നു. രാത്രിയിൽ പൂക്കൾ വാടുകയും രാവിലെ വീണ്ടും വിടരുന്നതിനാൽ സൂര്യന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഹെലിയോപോളിസിൽ, ലോകത്തിന്റെ ഉത്ഭവസമയത്ത് സൂര്യദേവനായ രാ ആദിമജലത്തിൽ വളർന്ന താമരപ്പൂക്കളിൽ നിന്നുവന്നതാണെന്ന് പഠിപ്പിക്കുന്നു. രാത്രിയിൽ, സൂര്യദേവൻ വീണ്ടും പുഷ്പത്തിലേക്ക് പിൻവാങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു[2]അതിന്റെ നിറം കാരണം, ചില വിശ്വാസങ്ങളിൽ ഇത് ഏതെങ്കിലും വസ്‌തു ഉൾക്കൊള്ളുന്നതിനുള്ള പാത്രമായും, അത്തും, സമാനമായ വിശ്വാസങ്ങളിൽ രാ, രണ്ട് സൗരദേവതകൾ എന്നിവയുമായി ബന്ധപ്പെടുത്തുന്നു. അതുപോലെ, അതിന്റെ ഗുണവിശേഷതകൾ ഒഗ്‌ഡോഡ് പ്രപഞ്ചത്തിലെ വ്യത്യസ്തയിനം താമരകളുടെ ഉത്ഭവത്തെക്കാണിക്കുന്നു. ഈജിപ്ഷ്യൻ ദേവതയായ നെഫെർട്ടെമിന്റെ പ്രതീകമായും ഈ പുഷ്പത്തെ കാണുന്നു.[3]

ഗുണങ്ങളും ഉപയോഗങ്ങളും

സൈക്കോ ആക്റ്റീവ് ആൽക്കലോയ്ഡ് അപ്പോർ‌ഫൈൻ അടങ്ങിയിരിക്കുന്ന എൻ. സീറൂലി ഉൾപ്പെടെയുള്ള സസ്യങ്ങളുടെ ഔഷധഫലങ്ങൾ മായന്മാർക്കും പുരാതന ഈജിപ്തുകാർക്കും അറിയാമായിരുന്നതായി ചില തെളിവുകൾ സൂചിപ്പിക്കുന്നു.[4]

എൻ. സീറൂലി നേരിയ മയക്കത്തിന്റെ ഫലങ്ങൾ നൽകുന്നതിനാൽ ഹോമറുടെ ഒഡീസിയിൽ പുരാണങ്ങളിലെ ലൊട്ടോഫാഗികൾ ഇതിന് തെരഞ്ഞെടുത്ത സ്ഥാനം നൽകിയിരുന്നതായി പറയുന്നു.

പുരാതന കാലം മുതൽ സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാൻ ഈ താമര ഉപയോഗിക്കുന്നുണ്ട്. ആരോമാതെറാപ്പിയിലും ഉപയോഗിക്കുന്നു.

Remove ads

നിയമപരമായി

ലാത്വിയ

2009 നവംബർ മുതൽ എൻ. സീറൂലി ലൈറ്റ്വയിൽ നിയമവിരുദ്ധമാണ്. ഇത് ഡ്രഗ്&കോസ്മെറ്റിക് ആക്ട് പ്രകാരം ഷെഡ്യൂൾ 1 മരുന്നുകളുടെ വിഭാഗത്തിൽപ്പെടുന്നു. ഒരു ഗ്രാം വരെ കൈവശം വയ്ക്കുന്നതിന് 280 യൂറോ വരെ പിഴ ഈടാക്കുകയും ഒരു വർഷത്തിനുള്ളിൽ രണ്ടാമത് വീണ്ടും കുറ്റം ആവർത്തിച്ചാൽ ക്രിമിനൽ കുറ്റമായി ചുമത്തപ്പെടുകയും ചെയ്യുന്നു. വലിയ അളവിൽ കൈവശം വച്ചാൽ 15 വർഷം വരെ തടവ് ലഭിക്കുന്നു.[5]

പോളണ്ട്

എൻ. സീറൂലി 2009 മാർച്ചിൽ പോളണ്ടിൽ നിരോധിച്ചു. കൈവശാവകാശവും വിതരണവും ക്രിമിനൽ കുറ്റമായി കാണുന്നു.[6]

റഷ്യ

സുഗന്ധവ്യഞ്ജനങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും ആയ സാൽവിയ ഡിവിനോറം, ആർഗൈറിയ നെർ‌വോസ, എന്നിവയ്‌ക്കൊപ്പം 2009 ഏപ്രിൽ മുതൽ റഷ്യയിൽ എൻ. സീറൂലി നിയമവിരുദ്ധമാണ്. [7]

Remove ads

ഇവയും കാണുക

  • താമര എന്നറിയപ്പെടുന്ന സസ്യങ്ങളുടെ പട്ടിക
  • ഫ്ലീയർ-ഡി-ലിസ്
  • നിംഫിയ കപെൻസിസ്, കേപ്പ് ബ്ലൂ വാട്ടർ ലില്ലി
  • നിംഫിയ ലോട്ടസ് , ഈജിപ്ഷ്യൻ വൈറ്റ് വാട്ടർ ലില്ലി.
  • നിംഫിയ നൊഛലി,
  • പാൽമെറ്റെ
  • സേക്രെഡ് വീഡ്സ്, ഒരു ചാനൽ 4 ടിവി സീരീസ്. സന്നദ്ധപ്രവർത്തകരിൽ വിവിധ സൈക്കോ ആക്റ്റീവ് സസ്യങ്ങളുടെ (നീല താമര ഉൾപ്പെടെ) ഫലങ്ങൾ പരിശോധിക്കുന്നു

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads