നൈൽ ക്രൊകഡൈൽ
From Wikipedia, the free encyclopedia
Remove ads
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുതലയായി പരിഗണിക്കപ്പെടുന്ന ജീവിയാണ് നൈൽ ക്രൊകഡൈൽ (Nile crocodile). ആഫ്രിക്ക വൻകരയിലെ ഏറ്റവും വലിയ മുതലയാണ് ഇത്. സഹാറ മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. തടാകങ്ങൾ,നദികൾ,ചതുപ്പ് നിലങ്ങൾ എന്നിവയാണ് ഇവയുടെ ആവാസ സ്ഥാനങ്ങൾ. ലവണജലാശയങ്ങളിൽ അപൂർവ്വമായി ഇവ കാണപ്പെടുന്നുണ്ട്. ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങളിൽ നൈൽ ഡെൽറ്റ വരെ ഇവ കാണപ്പെടുന്നു.


13-16 വരെ അടിയാണ് ഇവയുടെ നീളം. ഏകദേശം 410 കിലോ വരെ ഇവയ്ക്ക് ഭാരം ഉണ്ടാകുന്നു.[2] മത്സ്യങ്ങൾ,മറ്റ് ഉരഗങ്ങൾ,പക്ഷികൾ,സസ്തനികൾ എന്നിവയെ ഇവ ആഹരിക്കുന്നു.[3] ഒരു മികച്ച വേട്ടക്കാരനാണ് ഇവ. മനുഷ്യരെ ആക്രമിക്കുന്നതിലും ഇവ മടികാണിക്കാറില്ല. ഒരു വര്ഷം നൂറിൽ അധികം മനുഷ്യർ ഇവ കാരണം മരണപ്പെടുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads