പഞ്ചാബി ഭാഷാഭേദങ്ങൾ

From Wikipedia, the free encyclopedia

പഞ്ചാബി ഭാഷാഭേദങ്ങൾ
Remove ads

പഞ്ചാബിയുടെ ഭാഷാ വകഭേദങ്ങൾ പാകിസ്താനിലെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾ സംസാരിക്കുന്നു. എന്നാൽ ഇന്ത്യയിൽ കൂടുതലും സംസാരിക്കുന്നത് പഞ്ചാബ് സംസ്ഥാനത്താണ്‌.

Thumb
പഞ്ചാബി ഭാഷാഭേദങ്ങൾ
വസ്തുതകൾ പഞ്ചാബി, ഉത്ഭവിച്ച ദേശം ...
Remove ads

പ്രധാന ഭാഷാഭേദങ്ങൾ

മാഝി, ദോആബി, മാൽവി, പുവാധി എന്നിവയാണ് ഇന്ത്യയിലെ പ്രധാന പഞ്ചാബി ഭാഷാഭേദങ്ങൾ. പോഠോഹാരി, ലഹന്ദി, മുൽത്താനി എന്നിവ പാകിസ്താനിലെ പഞ്ചാബിയുടെ പ്രധാന ഭാഷാഭേദങ്ങളാണ്.[5] മാഝി എന്ന ഭാഷാഭേദം ഇരു രാജ്യങ്ങളിലേയും മാനക രൂപമാണ്.

മാഝി

പഞ്ചാബിയുടെ മാനക ഭാഷാഭേദമാണ് മാഝി. അതിനാൽ ഈ ഭാഷാഭേദത്തെ പഞ്ചാബിയുടെ അഭിമാന ഭാഷയായി കണക്കാക്കപ്പെടുന്നു. പഞ്ചാബിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള മാഝാ (Majha) എന്ന പ്രദേശത്താണ് ഈ ഭാഷാഭേദം പ്രധാനമായും സംസാരിക്കപ്പെടുന്നത്. പാകിസ്താനിലെ ലാഹോർ, ഷേഖൂപുര, കസൂർ, ഓക്കാഡ, നങ്കാനാ സാഹിബ്, ഫൈസലാബാദ്, ഗുജറാൻവാല, വസീറാബാദ്, സിയാൽകോട്ട്, നാറവാൽ, പാകിസ്താനി ഗുജറാത്ത്, ഝെലം, പാക്പത്തൻ, വഹാഡി, ഖാനേവാൽ, സാഹീവാൽ, ഹാഫിസാബാദ്, മണ്ഡി ബഹാഉദ്ദീൻ എന്നീ സ്ഥലങ്ങളും ഇന്ത്യയിലെ അമൃത്സർ, തരൻതാരൻസാഹിബ്, ഗുർദാസ്പുർ എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം.

പശ്ചിമ പഞ്ചാബി

പശ്ചിമ പഞ്ചാബി അഥവാ ലഹന്ദ പാകിസതാനി പഞ്ചാബിലെ പഞ്ചാബിയുടെ വകഭേദമാണ്.

ഷാഹ്പുരി

ഷാഹ്പുരി (സർഗോധി) ഭാഷാഭേദം കൂടുതലും പാകിസ്താനിലാണ് സംസാരിക്കപ്പെടുന്നത്. പാകിസ്താനി പഞ്ചാബിലെ സർഗോധ ഡിവിഷനിൽ[6] സംസാരിക്കപ്പെടുന്ന ഈ ഭാഷാഭേദം പഞ്ചാബിയുടെ പഴക്കമേറിയ ഭാഷാഭേദങ്ങളിൽ ഒന്നാണ്.[7]

ഝംഗോചി

പഞ്ചാബിയുടെ പഴക്കമേറിയ ഭാഷാഭേദമാണ് ഝംഗോചി അഥവാ ചംഗ്വി.

Remove ads

പഞ്ചാബ് യൂനിവേഴ്സിറ്റിയുടെ വർഗ്ഗീകരണം

പട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള പഞ്ചാബി ഭാഷാഭേദങ്ങൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ താഴെ പറയും പ്രകാരമാണ്.[8]

  1. ആവാൻകാരി
  2. ബാർ ദി ബോലി
  3. ബാൻവാലി
  4. ഭട്ട്യാനി
  5. ഭേറോച്ചി
  6. ഛാഛി
  7. ചക് വാലി
  8. ചമ്പ്യാലി
  9. ചെനാവരി
  10. ധനി
  11. ദോആബി
  12. ഡോഗ്രി
  13. ഘേബി
  14. ഗോജ്രി
  15. ഹിന്ദ്കോ
  16. ജട്ട്കി
  17. ഝങ്ഗോച്ചി
  18. കാങ്ഗ്ഡി
  19. കാച്ചി
  20. ലുബാൻകി
  21. മാൽവി
  22. മാഝി
  23. മുൽത്താനി
  24. പഹാഡി
  25. പെഷോരി/പെഷാവരി
  26. പോഠോഹാരി/പിണ്ഡിവാലി
  27. പൊവാധി
  28. പൂഞ്ഛി
  29. റാഠി
  30. സ്വായേം
  31. ഷാഹ്പുരി
  32. ഥലോച്ചി
  33. വസീറാബാദി
Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads