പനയ്ക്കച്ചിറ
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലുൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് പനക്കച്ചിറ. മുണ്ടക്കയത്തുനിന്ന് ഏകദേശം 7 കിലോമീറ്റർ (4.3 മൈൽ) തെക്കുകിഴക്കായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഈ ഗ്രാമം കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 53 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരമാണ് ഈ ഗ്രാമത്തിലേയ്ക്കുള്ളത്. എരുമേലി (11 കിലോമീറ്റർ), കൂട്ടിക്കൽ (12 കിലോമീറ്റർ), പാറത്തോട് (15 കിലോമീറ്റർ) എന്നിവയാണ് പനക്കച്ചിറയുടെ അടുത്ത് സ്ഥിതിചെയ്യുന്ന മറ്റ് ഗ്രാമങ്ങൾ. പനക്കച്ചിറ ഗ്രാമം വടക്കുവശത്ത് അഴുത ബ്ലോക്ക് പഞ്ചായത്ത്, തെക്കുവശത്ത് റാന്നി ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വടക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads