പന്തത്തല
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കോട്ടയം ജില്ലയിൽ മുത്തോളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പന്തത്തല. പാലായ്ക്ക് അടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമത്തിന്റെ ഒരു ഭാഗത്തുകൂടെ മീനച്ചിലാർ ഒഴുകുന്നു. പന്തത്തലയിലെ പ്രധാന കൃഷി റബ്ബറാണ്. ഇവിടത്തെ കൂടുതലാളുകളും കൃഷിക്കാരാണ്. റോമൻ കത്തോലിക്കരും ഹിന്ദുക്കളുമാണ് ഇവിടത്തുകാർ.
മയ്യിൽകാവുദേവിയുടെ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന അമ്പലം. സെന്റ് തോമസ് കുരിശുപള്ളിയാണ് ഇവിടത്തെ പള്ളി.
സെന്റ് ആന്റണീസ് സ്ക്കൂൾ, സെന്റ് ജോസഫ്സ് സ്ക്കൂൾ എന്നിവയാണ് ഇവിടത്തെ പ്രധാന സ്ക്കൂളുകൾ.
അടുത്തുള്ള പ്രധാന ഗ്രാമങ്ങൾ മേവട, മുത്തോളിക്കടവ്, വെള്ളിയാപ്പള്ളി എന്നിവയാണ്.
മുത്തോളിപഞ്ചായത്തിലെ 9,10 വാർഡുകളടങ്ങിയതാണ് പന്തത്തല. പാല നിയോജകമണ്ഡലത്തിലാണ് പന്തത്തല. കോട്ടയം ലോക്സഭാമണ്ഡലമാണ് ലോകസഭ.
Remove ads
അവലംബങ്ങൾ
- http://lsgkerala.in/mutholypanchayat/ Archived 2018-08-16 at the Wayback Machine
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads