പരശുരാമൻ
മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ആറാമത്തെ അവതാരം From Wikipedia, the free encyclopedia
Remove ads
ഹിന്ദുമതവിശ്വാസത്തിലെ ദശാവതാരത്തിലെ ആറാമത്തെ അവതാരമാണ് പരശുരാമൻ. (സംസ്കൃതം: परशुराम, അക്ഷരാർത്ഥം 'Rama with an axe') പർശു ഏന്തിയ രാമൻ എന്നർത്ഥം. കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും ദ്രോണരുടെയും പിന്നീട് കർണ്ണന്റെയും ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽകിയുടെ ഗുരുവും ഇദ്ദേഹമായിരിക്കുമെന്നും ഇതിഹാസങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും സാക്ഷാൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ് പരശു ആയുധമാക്കിയ രാമൻ.
Remove ads
പരശുരാമ ജയന്തി
വൈശാഖ മാസത്തിലെ പൗർണമിക്കുശേഷമുള്ള തൃതീയ നാളിലാണ് പരശുരാമൻ ജനിച്ചതെന്നു കരുതുന്നു. ശുക്ലപക്ഷത്തിലെ അക്ഷയ ത്രിതിയയിൽ പരശുരാമ ജയന്തി ആഘോഷിക്കുന്നു.[1]
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads