പഴൂക്കര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പഴൂക്കര. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 35 കിലോമീറ്റർ തെക്ക് ഭാഗത്തും കൊച്ചി നഗരത്തിൽ നിന്ന് 50 കിലോമീറ്റർ വടക്ക് ഭാഗത്തും, ചാലക്കുടി പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തും മാള പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ വടക്ക് ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പഴൂക്കര.
Remove ads
അധികാരപരിധികൾ
- പാർലമെന്റ് മണ്ഡലം - ചാലക്കുടി, മുകുന്ദപുരം എന്നാണ് പഴയ പേര്.
- നിയമസഭ മണ്ഡലം - കൊടുങ്ങല്ലൂർ, 2011 ലെ മണ്ഡല പുനർനിർണ്ണയത്തിന് മുൻപ് മാള മണ്ഡലം.
- വിദ്യഭ്യാസ ഉപജില്ല - മാള
- വിദ്യഭ്യാസ ജില്ല - ഇരിങ്ങാലക്കുട
- പോലിസ് സ്റ്റേഷൻ - മാള
പ്രധാന സ്ഥാപനങ്ങൾ
- പഴൂക്കര പള്ളി - സീറോ മലബാർ കത്തോലിക്കാ സഭയുടെ പള്ളി
- പേരൂർക്കാവ് - ശ്രീദുർഗാഭഗവതി ക്ഷേത്രം
എത്തിച്ചേരാനുള്ള വഴി
റോഡ് വഴി - തൃശ്ശൂർ-എറണാകുളം ദേശീയപാതയിൽ ചാലക്കുടിയിൽ നിന്ന് മാള വഴിയിൽ 7 കിലോമീറ്റർ അകലെയാണ് പഴൂക്കര. കൊടകര-മാള സംസ്ഥാന പാതയിൽ അഷ്ടമിച്ചിറയിൽ നിന്ന് ചാലക്കുടി വഴിയിൽ 2 കിലോമീറ്റർ ദൂരം.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചാലക്കുടി ദൂരം 6 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 10 കിലോമീറ്റർ എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 30 കിലോമീറ്റർ.
സമീപ ഗ്രാമങ്ങൾ
പഴൂക്കര ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
- അമ്പഴക്കാട്
- സമ്പാളൂർ
- ആനപ്പാറ
- അണ്ണല്ലൂർ
- അഷ്ടമിച്ചിറ
- കാരൂർ
ചിത്രശാല
- പഴൂക്കര കവലയിലെ അയ്യൻകാളി പ്രതിമ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
