പാരാഫോവിയ
From Wikipedia, the free encyclopedia
Remove ads
റെറ്റിനയിലെ മാക്യുല ലൂട്ടിയയുടെ ഭാഗമാണ് പാരാഫോവിയ അല്ലെങ്കിൽ പാരാഫോവിയൽ ബെൽറ്റ്, പെരിഫോവിയയ്ക്കുള്ളിൽ ഫോവിയയ്ക്കു ചുറ്റുമായിട്ടാണ് ഇതിൻറെ സ്ഥാനം. [1] .

വായനയിലെ സ്വാധീനം
വായനയിൽ, ഫിക്സേഷൻ പോയിന്റിലെ 1°ക്ക് (ഏകദേശം 6–8 അക്ഷരങ്ങൾ) ഉള്ളിലുള്ള വിവരങ്ങൾ ഫോവിയയിൽ പ്രോസസ്സ് ചെയ്യപ്പെടുന്നു, അതേസമയം 6° വിഷ്വൽ ആംഗിൾ വരെയുള്ള വിവരങ്ങൾക്ക് പാരഫോവിയൽ പ്രിവ്യൂ സഹായിക്കുന്നു.[2] ഒരു വാക്കിലെ അക്ഷരങ്ങളിലെ ഫോവിയയിലെയും പാരഫോവിയയിലെയും (ഫോവിയയോട് ഏറ്റവും അടുത്തുള്ള പാരഫോവിയയുടെ ഭാഗം) വ്യത്യാസം ആളുകൾക്ക് പറയാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, പാരഫോവിയയുടെ പുറത്തേ അറ്റങ്ങളിൽ പക്ഷെ ഇത് കഴിയില്ല[3] ഇടത്തുനിന്ന് വലത്തോട്ട് വായിക്കുന്ന ഭാഷകളിൽ, നിശ്ചിത പദത്തിനോട് തൊട്ട് വലതുവശത്തുള്ള പദം പാരഫോവിയൽ പദം എന്നറിയപ്പെടുന്നു. പാരഫോവിയയിലെ വിവരങ്ങൾക്ക് ഫോവിയയിലെ വിവരങ്ങളുമായി സംവദിക്കാൻ കഴിയും[4] പാരഫോവിയൽ പ്രിവ്യൂ വഴിയുള്ള പ്രയോജനത്തിന് പാരഫോവിയയിലെ വാക്ക് എത്രത്തോളം പൊതുവായതാണെന്നതും പ്രധാനമാണ്, സാധാരണയല്ലാത്ത വാക്കുകൾ ഫോവിയൽ ഫിക്സേഷനിൽ എത്തുമ്പോൾ ഫിക്സേഷൻ ദൈർഘ്യം കുറയ്ക്കുന്നു. [5] പാരഫോവയിലെ വിവരങ്ങളുടെ വ്യക്തത ഫൊവിയയിലേതിനേക്കാൾ കുറവായതിനാൽ, വായനയിലെ കണ്ണ് ചലനങ്ങളുടെ സ്വിഫ്റ്റ് മോഡൽ, സമാന്തര പ്രോസസ്സിംഗ് അനുവദിക്കുമ്പോൾ, പാരഫോവിയൽ പ്രോസസ്സിംഗ് പവർ വ്യത്യാസം കാരണം, അത് ഫോവൽ ഫിക്സേഷനിൽ നിന്ന് കൂടുതൽ അകലെയാണ്.
Remove ads
സീൻ പെർസെപ്ഷനിലുള്ള പ്രഭാവം
പാരഫോവിയയിലെ വിവരങ്ങൾ ഒരു സീനിന്റെ പ്രോസസ്സിംഗിനെയും സ്വാധീനിക്കും. ഫോവിയൽ കാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ സംവേദനക്ഷമതയും വേഗതയും കുറയുന്നുവെങ്കിലും, സ്വാഭാവിക സീനുകളുടെ വർഗ്ഗീകരണ ജോലികളിൽ, പാരഫോവിയയിൽ നിന്നുള്ള വിവരങ്ങൾ ഒരു വർഗ്ഗീകരണ വിധിന്യായത്തിന് ഉപയോഗിക്കാം. [6] പാരഫോവിയയിൽ പതിക്കുന്ന വൈകാരിക രംഗങ്ങൾക്കും പാരഫോവിയൽ പ്രിവ്യൂവിന്റെ ഒരു പ്രഭാവം കണ്ടെത്തിയിട്ടുണ്ട്, രണ്ട് ഓപ്ഷനുകളും പാരഫോവിയൽ ആയി അവതരിപ്പിക്കുമ്പോൾ, ന്യൂട്രൽ ഉത്തേജനങ്ങളേക്കാൾ വൈകാരിക ഉത്തേജനങ്ങളിലേക്ക് ആളുകൾ അവരുടെ ഫിക്സേഷൻ പോയിന്റ് മാറ്റാൻ സാധ്യതയുണ്ട്. [7]
Remove ads
അധിക ചിത്രങ്ങൾ
- പെരിഫോവിയ, പാരഫോവിയ, ഫോവിയ, ക്ലിനിക്കൽ മാക്യുല എന്നിവ കാണിക്കുന്ന റെറ്റിനയിലെ മാക്യുല ലൂട്ടിയയുടെ സ്കീമാറ്റിക് ഡയഗ്രം
- റെറ്റിനയുടെ മാക്യുലാർ ഏരിയയുടെ ടൈം-ഡൊമെയ്ൻ OCT, 800 nm, അക്ഷീയ മിഴിവ് 3 µm
- സ്പെക്ട്രൽ-ഡൊമെയ്ൻ ഒസിടി മാക്യുല ക്രോസ്-സെക്ഷൻ സ്കാൻ.
- മാക്യുല ഹിസ്റ്റോളജി (OCT)
- മാക്യുല ഇടതുവശത്ത് പുള്ളിപോലെ കാണിക്കുന്ന ഒരു ഫണ്ടസ് ഫോട്ടോ . രക്തക്കുഴലുകൾ കൂടിച്ചേരുന്ന വലതുവശത്തുള്ള ഭാഗമാണ് ഒപ്റ്റിക് ഡിസ്ക്. മധ്യഭാഗത്ത് ചാരനിറത്തിലുള്ളതും കൂടുതൽ വ്യാപിക്കുന്നതുമായ സ്ഥലം ഒരു നിഴൽ ആർട്ടിഫാക്റ്റ് ആണ്.
ഇതും കാണുക
- വായനയിൽ നേത്രചലനം
- സംഗീത വായനയിൽ നേത്രചലനം
- ഫിക്സേഷൻ (വിഷ്വൽ)
- ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി (OCT)
പരാമർശങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads