പാലയത്തുവയൽ ഗവണ്മെന്റ് യു.പി.സ്കൂൾ, കോളയാട്

From Wikipedia, the free encyclopedia

പാലയത്തുവയൽ ഗവണ്മെന്റ് യു.പി.സ്കൂൾ, കോളയാട്map
Remove ads

11°50′7.56″N 75°43′26.84″E

Thumb
പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്ക്കൂൾ

കണ്ണൂർ ജില്ലയുടെ അതിർത്തി ഗ്രാമമായ കോളയാട് പഞ്ചായത്തിലെ പെരുവയിൽ റിസർവ് വനത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണു് പാലയത്തുവയൽ ഗവൺമെന്റ് യു.പി.സ്കൂൾ.യാത്രാ സൗകര്യങ്ങളോ മൊബൈൽ നെറ്റ് വർക്കോ ഒന്നും ഇല്ലാത്ത പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൊത്തം 172 വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 150-ഓളം കുട്ടികൾ കുറിച്യർസമുദായത്തിൽ നിന്നുള്ളവരാണ്. കുട്ടികളുടെ കഴിവുകളെ വികസിപ്പിക്കുന്നതിനായി ഒട്ടനവധി പരിപാടികൾ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിവരുന്നു[1] .

Remove ads

പേരിനു പിന്നിലെ ഐതിഹ്യം

പഴശ്ശിരാജയുടെ കുറിച്യപടയുടെ തലവനായിരുന്ന തലക്കൽ ചന്തു പാളയം കെട്ടി ചെറുപ്പക്കാർക്ക് അയോധനകല അഭ്യസിപ്പിച്ചിരുന്ന സ്ഥലമായിരുന്നുവത്രേ ഇത്. വയൽ പോലെ പരന്നു കിടക്കുന്ന ഈ സ്ഥലം പാളയത്തുവയൽ എന്നറിയപ്പെട്ടത് അങ്ങനെയായിരുന്നു. പിന്നീടിത് പാലയത്തുവയലായി രൂപാന്തരപ്പെട്ടതാണത്രെ.

പ്രത്യേകതകൾ

തപാൽ പെട്ടി

Thumb
കുട്ടികൾ പ്രധാന അദ്ധ്യാപകനായ ജയരാജൻ മാസ്റ്ററിന് അയച്ച കത്ത്

സാധാരണ ഒരു പോസ്റ്റോഫീസിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു. കുട്ടികൾ അവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, പരാതികളും മറ്റും കത്തുകളിലൂടെ അദ്ധ്യാപകരെ അറിയിക്കുന്നു. അതിനുള്ള മറുപടി അയയ്ക്കുവാനും അദ്ധ്യാപകർ സമയം കണ്ടെത്തുന്നു. ഇതിലൂടെ കുട്ടികൾക്ക് തപാൽ സംവിധാനത്തിന്റെ പ്രവർത്തനം പരിചയപ്പെടുത്തുക എന്നതിലുപരി എഴുതുവാനുള്ള കഴിവ് വികസിപ്പിക്കുകയും ചെയ്യുന്നു. പോസ്റ്റ്മാനും പോസ്റ്റ് മാസ്റ്ററും എല്ലാം വിദ്യാർഥികൾ തന്നെയാണ്. എഴുത്തിനുള്ള കവറുകൾ കുട്ടികൾ തന്നെ ഉണ്ടാക്കുന്നു. കത്തുകൾ പോസ്റ്റോഫീസിൽ വച്ച് സീൽ ചെയ്യുന്നുമുണ്ട്.

ടി.വി. ചാനൽ

ഈ വിദ്യാലയത്തിൽ സ്വന്തമായി ഒരു ടി.വി ചാനൽ നടത്തി വരുന്നു.വീഡിയോ ഹാൻഡി ക്യാമറ ഉപയോഗിച്ച് കുട്ടികളുടെ കുസൃതികളും മറ്റും അവർ ക്യാമറയിലാക്കുന്നു. സ്കൂളിൽ നടക്കുന്ന പരിപാടികൾ, വാർത്താപ്രാധാന്യമുള്ള കാര്യങ്ങൾ, അന്നന്നുള്ള പ്രധാന കാര്യങ്ങളും മറ്റു ദൈനംദിനപ്രവർത്തനങ്ങളും കടങ്കഥകളും മറ്റും അവർ അവരുടെ ചാനലിൽ കൂടി അവതരിപ്പിക്കുന്നു. പ്രധാനപെട്ട ലോകവാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വേൾഡ് ടു ഡേ എന്നൊരു സ്ഥിരം പരിപാടിയും ഉണ്ട്. ഒരോ പരിപാടിക്കും അവതാരകരും റിപ്പോർട്ടർമാരും ഉണ്ട്. വീഡിയോ എഡിറ്റിംഗിനും മറ്റും അദ്ധ്യാപകരുടെ പൂർണ്ണ പിന്തുണയും കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

മ്യൂസിയം

Thumb
മ്യൂസിയത്തിൽ പേപ്പർ പൾപ്പുകൊണ്ടുണ്ടാക്കിയ മനുഷ്യപരിണാമത്തെ കാണിക്കുന്ന രൂപങ്ങൾ

ഈ വിദ്യാലയത്തിലെ കുട്ടികൾ സ്വന്തമായി ഒരു മ്യൂസിയം നടത്തി വരുന്നു. കുറിച്യർ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന ആയുധങ്ങളും മറ്റു ഉപകരണങ്ങളും, കരകൗശലവസ്തുക്കളും കുട്ടികൾ തന്നെ നിർമ്മിച്ച് ഇവിടെ സൂക്ഷിക്കുന്നു. ഗണിതശാസ്ത്രപഠനത്തിനു വേണ്ടി ഒരു ഗണിതശാസ്ത്രലാബും സ്കൂളിലുണ്ട്.

കുട്ടികളിലെ പോഷകാകാരക്കുറവ് നികത്താൻ അദ്ധ്യാപകർ കണ്ടെത്തിയ മാർഗ്ഗമാണ് വീടുകളിൽ ഭക്ഷ്യസുരക്ഷയ്ക്കായുള്ള ഫോർപ്ലാന്റ് പദ്ധതി. അതിന്റെ ഭാഗമായി വള്ളിച്ചീര, മുരിങ്ങ, പപ്പായ തുടങ്ങി വിവിധ പച്ചക്കറി തോട്ടങ്ങൾ വീടുകളോട് ചേർന്ന് കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.

Remove ads

ഇതും കാണുക

കനവ്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads