പാൽക്കുളംമേട്
From Wikipedia, the free encyclopedia
Remove ads
ഇടുക്കി, ജില്ലയിൽ
കഞ്ഞിക്കുഴി , വാഴത്തോപ്പ് പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് പാൽക്കുളംമേട്. ജില്ല ആസ്ഥാനത്തിെൻറ മേൽക്കൂരയായി വിശേഷിപ്പിക്കപ്പെടുന്ന പാൽക്കുളംമേട് ടൂറിസ്റ്റ് കേന്ദ്രം വിനോദ സഞ്ചാരികളുടെ പറുദീസയായി. സമുദ്രനിരപ്പിൽനിന്ന് 3800 അടിയിലധികം ഉയരമുള്ള കൊടുമുടിയാണ് പാൽക്കുളംമേട്. സാഹസികയാത്രകൾ ഇഷ്ടപ്പെടുന്നവർ ഏറ്റവും അധികം തെരഞ്ഞെടുക്കുന്ന വിനോദകേന്ദ്രം കൂടിയാണിത്. ഉദയാസ്തമയത്തിൻ്റെ മനോഹര കാഴ്ച സമ്മാനിക്കുന്ന വ്യൂപോയൻറുമാണ് പാൽക്കുളംമേട്. കുന്നിൻനെറുകയിലെ ശുദ്ധജലതടാകമാണ് മറ്റൊരു സവിശേഷത. ഏത് വേനലിലും വറ്റാത്തജലസമൃദ്ധിയാണിവിടെ. താഴ്വരയിലേക്ക് പാൽനിറത്തിലൊഴുകുന്ന അരുവിയാണ് ഈ കൊടുമുടിക്ക് പാൽക്കുളംമേട് എന്ന പേരുണ്ടാകാൻ കാരണം. ജില്ല ആസ്ഥാന ടൗണായ ചെറുതോണിയിൽനിന്ന് 12 കി.മീ. സമീപത്തായി സ്ഥിതി ചെയ്യുന്ന കിലോമീറ്ററുകളോളം ദൈർഘ്യമുള്ള പടുകൂറ്റൻമലനിരയാണിത്. കൊച്ചി, ആലപ്പുഴ തുടങ്ങിയ ടൗണുകളുടെ വിദൂരകാഴ്ചയും മൂന്നാർ മലനിരകളും ഇടുക്കി അണക്കെട്ടിലെ ജലവിതാനവും വളഞ്ഞുതിരിഞ്ഞൊഴുകുന്ന പെരിയാറും ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഏറ്റവും അടുത്തുനിന്നെന്നപോലെ കാണാനും പാൽക്കുളംമേട്ടിൽ തന്നെ ചെല്ലണം. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആരംഭം മുതലുള്ള പുരാവസ്തു അവശിഷ്ടങ്ങൾ ഇവിടെ കാണാൻ സാധിക്കും. ശിലായുഗത്തെ അനുസ്മരിപ്പിക്കുന്ന ഗുഹകളും മലമുകളിൽ കാണാം. സാഹസികതക്കൊപ്പം ഉദ്വേഗജനകവുമാണ് പാൽക്കുളത്തേക്കുള്ള യാത്ര. ഓരോ മലയും കയറി നിരപ്പാർന്ന ഭാഗത്തെത്തുമ്പോൾ മറ്റൊരു മലയിലേക്കുള്ള വഴി മുന്നിൽ തെളിയുന്നു. സദാനേരവും വീശിയടിക്കുന്ന ശീതളിമയാർന്ന ഇളംകാറ്റ് യാത്രക്ഷീണം അകറ്റും. രാവിലെയും വൈകീട്ടും പുൽമേടുകളും താഴ്വാരങ്ങളും കോടമഞ്ഞിൽ പുതഞ്ഞിരിക്കുമെന്നതും ഇവിടുത്തെ സവിശേഷതയാണ്. പാൽക്കുളം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കെത്തിച്ചേരാൻ പല വഴികളാണുള്ളത്. കഞ്ഞിക്കുഴി, ചുരുളി എന്നിവടങ്ങളിൽ നിന്നും ആൽപ്പാറ എത്തി അവിടെ നിന്നും പാൽക്കുളംമേട് റോഡ് വഴിയും മണിയാറൻകുടിയിൽനിന്ന് കൂട്ടക്കുഴിവഴിയും വാഹനത്തിൽ പാൽക്കുളത്തെത്താം. കൂടാതെ അശോക-മുളകുവള്ളി വഴിയും ഭൂമിയാംകുളം-കൊക്കരക്കുളം വഴിയും കഞ്ഞിക്കുഴി മലയെണ്ണാമല വഴിയും കാൽനടയായും പാൽക്കുളത്തേക്ക് എത്താനാവും. ആൽപാറ, മണിയാറൻകുടി, എന്നിവിടങ്ങളിൽ നിന്ന് ഓഫ്റോഡ് യാത്രക്കാണ് സൗകര്യമുള്ളത്. ഏറെ സാഹസികത നിറഞ്ഞതാണ് ഈ യാത്ര. കൊടുംവളവുകളും തിരിവുകളും കുത്തിറക്കവും കയറ്റവുമുള്ള കല്ലുകൾ നിറഞ്ഞ റോഡിലൂടെ യാത്രചെയ്യുന്നതിെൻറ രസം നുകരാൻ ധാരാളംപേർ ഇതുവഴിയുമെത്തുന്നു. ചെങ്കുത്തായ കയറ്റിറക്കങ്ങളും സമതലങ്ങളും മൊട്ടക്കുന്നുകളും ഇടതൂർന്നവനങ്ങളും പുൽത്തകിടികളുമുള്ള പുൽമേടുകൾ ചോലക്കാടുകൾ അരുവികൾ പാറക്കെട്ടുകൾ കുന്നുകൾ ഗുഹകൾ മലയടിവാരത്തേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ വന്യമൃഗങ്ങൾ വിദൂരമായ ദേശങ്ങളുടെ കാഴ്ചകൾ എന്നിവയെല്ലാംകൊണ്ട് സമൃദ്ധമാണ് പാൽക്കുളംമേട് എന്ന ഈ പ്രദേശം. ഇടുക്കിയിൽ വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.[1]
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads