പി. ശേഷാദ്രി അയ്യർ
From Wikipedia, the free encyclopedia
Remove ads
തിരുവിതാംകൂർ സർവകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ സൂപ്രണ്ടും എഴുത്തുകാരനും വിവർത്തകനുമായിരുന്നു പി. ശേഷാദ്രി അയ്യർ (6 ഡിസംബർ 1891 - 29 ഓഗസ്റ്റ് 1969 ).[1][2] ഹരിപ്പാട് സ്വദേശിയായിരുന്നു. സംസ്കൃതവും ഗ്രീക്കുമുൾപ്പെടെ പത്തിലധികം ഭാഷകൾ ഈ പണ്ഡിതൻ കൈകാര്യം ചെയ്തിരുന്നു. ശ്രീ ചിത്ര സെൻട്രൽ ഹിന്ദു റിലീജിയസ് ലൈബ്രറിയിൽ ക്യൂറേറ്ററായും പ്രവർത്തിച്ചു.
ജീവിതരേഖ
ഹരിപ്പാട് സ്വദേശിയായ ശേഷാദ്രി അയ്യർ ബി.എ, എം.എൽ പരീക്ഷകൾ മദ്രാസ് സർവകലാശാലയിൽ നിന്നു പാസായ ശേഷം ആദ്യം സ്കൂൾ അധ്യാപകനായും പിന്നീട് സബ് രജിസ്ട്രാറായും ഔദ്യോഗിക ജീവിതം ആരംഭിച്ചു.
വിവിധ ഭാഷകളിലെ മഹത്തായ ക്ലാസിക്കുകൾ അവയുടെ യഥാർത്ഥ ഭാഷയിൽ നേരിട്ട് പഠിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ നിന്നാണ് വിവിധ ഭാഷകൾ പഠിച്ചത്. സ്വാമി വിവേകാനന്ദന്റെ എല്ലാ രചനകളും വായിക്കാൻ ബംഗാളിയും, ജ്ഞാനേശ്വരി വായിക്കാൻ മറാത്തിയും, മാർക്കസ് ഔറേലിയസിന്റെ മെഡിറ്റേഷനും എപ്പിക് റ്റെറ്റസും വായിക്കാൻ ഗ്രീക്കും, കാളിദാസന്റെ ശകുന്തളത്തിന്റെ ഗോഥെയുടെ വിവർത്തനം വായിക്കാൻ ജർമ്മനും, ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും വായിക്കാൻ റഷ്യൻ ഭാഷയും ഫ്രഞ്ച്, പോളിഷ്, ഫിനിഷ് ഭാഷകളിലെ മാസ്റ്റർപീസുകൾ വായിക്കാൻ അവയും പഠിച്ചു.[3]
ബംഗാളി ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം സംസാരത്തിലും എഴുത്തിലും വളരെ മികച്ചതായിരുന്നു, ആ ഭാഷയിലെ അദ്ദേഹത്തിന്റെ ചാതുരിയാൽ ബംഗാളി സദസ്സിനെ പോലും ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സി. രാജഗോപാലാചാരി തന്റെ മഹാഭാരതം ബംഗാളിയിലേക്ക് വിവർത്തനം ചെയ്യാൻ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹം അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും തമിഴിൽ നിന്ന് ഇംഗ്ലീഷിൽ വിവർത്തനം ചെയ്യാൻ രാജാജിയെ സഹായിക്കുകയും ചെയ്തു.
തിരുവിതാംകൂർ സംസ്ഥാനത്തിന്റെ അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരാണ് ശേഷാദ്രിയുടെ കഴിവുകൾ തിരിച്ചറിഞ്ഞത്. ഇത്രയും വലിയ ഭാഷാപണ്ഡിതനും പണ്ഡിതനുമായ ഒരാൾ സബ് രജിസ്ട്രാറായി ജോലി ചെയ്യുന്നെന്ന് കേട്ട്, മാർക്കസ് ഔറേലിയസിന്റെ ധ്യാനങ്ങൾ, മൊണ്ടെയ്നിന്റെ ഉപന്യാസങ്ങൾ, പ്ലൂട്ടാർക്കിന്റെ ജീവിതങ്ങൾ തുടങ്ങിയ ക്ലാസിക്കുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ചുമതലപ്പെടുത്തി. മാർക്കസ് ഔറേലിയസിന്റെ ധ്യാനങ്ങൾ, അറീലിയസിന്റെ ആത്മനിവേദനം എന്ന പേരിൽ പുസ്തകമാക്കി. രാമാനുജം, ശ്രീ അരബിന്ദോ, ലോകമാന്യ എന്നിവരെക്കുറിച്ചെഴുതാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി. . തുടർന്ന് തിരുവിതാംകൂർ സർവ്വകലാശാലയുടെ പ്രസിദ്ധീകരണ വകുപ്പിന്റെ സൂപ്രണ്ടായി സർ സി.പി. അദ്ദേഹത്തെ നിയമിച്ചു. ശേഷാദ്രിയുടെ കഴിവും പാണ്ഡിത്യവും മനസിലാക്കിയ സി പി ചില ബംഗാളികളുടെ മഹത്തായ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനായി ഏൽപ്പിച്ചു. ന്യൂഡൽഹിയിലെ സാഹിത്യ അക്കാദമിയുമായി സഹകരിച്ച് പ്രവർത്തിച്ച അദ്ദേഹം ഹിന്ദി, മറാഠി എഴുത്തുകാരുടെ കൃതികളും ഗ്രീക്കിൽ നിന്നുള്ള പെലോപ്പോണിയൻ യുദ്ധത്തിന്റെ ചരിത്രവും മലയാളത്തിലാക്കി.
1969 ഓഗസ്റ്റിൽ ബോംബെയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
Remove ads
കൃതികൾ
- അറീലിയസിന്റെ ആത്മനിവേദനം (1941 ഗ്രീക്ക് ഭാഷ)യിൽ നിന്നുള്ള തർജ്ജമ
- മൊണ്ടയിന്റെ ഉപന്യാസങ്ങൾ
- പ്ലൂട്ടാർക്കിന്റെ മഹച്ചരിതങ്ങൾ
- ശ്രീശങ്കരൻ
- സോറബും റസ്തവും - ഗദ്യനാടകം (1947)
- ശ്രീ ഗാന്ധിജി(1949)[4]
- വ്യാസന്റെ വിരുന്ന് (1952)
- രാമകൃഷ്ണ ഉപനിഷത്ത് (1952 - ബംഗാളി വിവർത്തനം)
- ശൈവ കഥകൾ (1954)
- ഭഗവാൻ ബുദ്ധ - (ഡി.ഡി. കൊസാംബിയുടെ ഈ മറാത്തി ക്ലാസിക് 1957 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുറത്തിറക്കി))
- ഇതോ പരിഷ്ക്കാരം(1961) -മൈക്കിൾ മധുസൂധൻ ദത്തയുടെ (Ekei ki Bole Sabhyata? എന്ന കൃതിയുടെ പരിഭാഷ
- ടാഗോറിന്റെ പ്രബന്ധങ്ങൾ - ഒന്നാം ഭാഗം (1962 കേന്ദ്ര സാഹിത്യ അക്കാദമി പുറത്തിറക്കി)[5]
- ശ്രീമദ് ഭഗവദ് ഗീത
- സന്ധ്യാവന്ദനം
- പെലോപ്പോണിഷ്യൻ യുദ്ധത്തിന്റെ ചരിത്രം (1963 - കേന്ദ്ര സാഹിത്യ അക്കാദമി പുറത്തിറക്കി)[6]
- Spiritual Teachings of Swami Abhedananda
- Lights of India (1949)
- ആഘോരെ പ്രകാശ് (1955 - ബംഗാളി വിവർത്തനം)
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads