പിണ്ണാക്കനാട്
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
പിണ്ണാക്കനാട്, കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട പാതയിൽ കോട്ടയത്തിന് 40 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ചെറു ഗ്രാമമാണ്. ഈരാറ്റുപേട്ടയിൽനിന്ന് 8 കിലോമീറ്റർ, പൈകയിൽനിന്ന് 7 കിലോമീറ്റർ, കിഴക്കും മുണ്ടക്കയത്തുനിന്ന് 15 കിലോമീറ്റർ ദൂരങ്ങളിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
Remove ads
ഭരണംസംവിധാനം
താലൂക്ക് (പ്രാദേശിക സർക്കാർ) ആസ്ഥാനം മീനച്ചിലിലും ഗ്രാമത്തിൻ്റെ ആസ്ഥാനം കൊണ്ടൂരിലും ജില്ലാ ആസ്ഥാനം കോട്ടയത്തും സ്ഥിതി ചെയ്യുന്നു. ഈ പട്ടണം പൂഞ്ഞാർ നിയമസഭയുടെയും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൻ്റെയും ഭാഗമാണ്.
സാമ്പത്തികം
പ്രദേശവാസികളിൽ ഭൂരിഭാഗവും റബ്ബർ, കൊക്കോ തുടങ്ങിയ നാണ്യവിളകളും മരച്ചീനി, വാഴ തുടങ്ങിയ ഭക്ഷ്യവിളകളും കൃഷി ചെയ്യുന്ന കർഷകരാണ്.
ഗ്രാമങ്ങൾ
കാളകെട്ടി, മൈലാടി, ചേറ്റുതോട്, മാളികശേരി, വാരിയാനിക്കാട്, ചെമ്മലമറ്റം എന്നിവ ഈ ഗ്രാമത്തിൻറെ സമീപം സ്ഥിതചെയ്യുന്ന മറ്റു ഗ്രാമങ്ങളാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads