പുന്നയൂർക്കുളം
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിനെക്കുറിച്ച് അറിയാൻ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് എന്ന താൾ സന്ദർശിക്കുക.
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നയൂർക്കുളം. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന് പത്ത് കിലോമീറ്റർ വടക്കു-പടിഞ്ഞാറ് മാറി ഗുരുവായൂർ-പൊന്നാനി സംസ്ഥാനപാതയോട് ചേർന്നാണ് ഈ ഗ്രാമത്തിന്റെ കിടപ്പ്.
സമ്പന്നമായ സാംസ്കാരിക-സാഹിത്യപാരമ്പര്യമുള്ള പുന്നയൂർക്കുളം പണ്ടുകാലത്ത് വള്ളുവനാട് രാജവംശത്തിന്റെ ഭാഗമായിരുന്നു. പിൽക്കാലത്ത് വള്ളുവനാട് ആക്രമിച്ച സാമൂതിരി രാജാക്കൾ ഈ പ്രദേശത്തെ തങ്ങളുടെ സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തു.
മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ നാലപ്പാട്ട് ബാലാമണിയമ്മ, കമലാ സുറയ്യ നാലപ്പാട്ട് തറവാട് അതുതന്നെയാണ് പുന്നയൂർക്കുളത്തിന്റെ പ്രസക്തി വർദ്ധിച്ചത് തുടങ്ങിയവർ ജനിച്ചത് ഈ ഗ്രാമത്തിലാണ്. കമലാ സുറയ്യയുടെ ബാല്യകാലസ്മരണകൾ എന്ന കൃതിയിൽ ഈ ഗ്രാമവും അതിന്റെ പൈതൃകവും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
പാവിട്ടകുളങ്ങര ഭഗവതി ക്ഷേത്രം, പരൂർ ശിവക്ഷേത്രം, ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. വടക്കേക്കാട്, പുന്നയൂർ എന്നീ പഞ്ചായത്തുകളാണ് അതിർത്തികൾ.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
