പൂക്കോട് തടാകം

കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജലതടാകമാണ് പൂക്കോട് തടാകം. From Wikipedia, the free encyclopedia

പൂക്കോട് തടാകംmap
Remove ads

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. തടാകത്തിൽ നിറയേ നീല ഇനത്തിൽ പെട്ട ആമ്പലുകൾ കാണാം.

വസ്തുതകൾ പൂക്കോട് തടാകം, സ്ഥാനം ...
Thumb
Hatchery at Pookode Lake

പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന പരൽ മത്സ്യം ആണ് പൂക്കോടൻ പരൽ.

വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാൻ കിട്ടും. 13 ഏക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

അടുത്തകാലത്തായി ടൂറിസത്തെ മുൻ‌നിർത്തി നിർമ്മിച്ച മിനുക്കുപണികൾ തടാകത്തിന്റെ വന്യ സൗന്ദര്യം നശിപ്പിച്ചു എന്ന് ആരോപണമുണ്ട്.

Remove ads

എത്താനുള്ള വഴി

പൂക്കോട് തടാകത്തിലൂടെയുള്ള ബോട്ടിങ്

കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉണ്ട്. മനോഹര വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നിടമാണിവിടം

അടുത്തുള്ള പ്രധാന സ്ഥലങ്ങൾ വൈത്തിരി,കൽപ്പറ്റ, സുൽത്താൻ ബത്തേരി, മുത്തങ്ങ, ചുണ്ടേൽ എന്നിവയാണ്.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads