പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

From Wikipedia, the free encyclopedia

Remove ads

പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്. ദേശീയപാത 744 കടന്നുപോകുന്ന ചന്ദനത്തോപ്പ് -കേരളപുരം ഭാഗത്തോടു ചേർന്ന് എടവട്ടം എന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[1][2] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണ്.[അവലംബം ആവശ്യമാണ്] ഇവിടുത്തെ പ്രതിഷ്ഠയ്ക്കു 'പൂജപ്പുരേശ്വരൻ' എന്നും പേരുണ്ട്.[അവലംബം ആവശ്യമാണ്] എല്ലാ സുബ്രമണ്യക്ഷേത്രങ്ങളിലേതും പോലെ തൈപ്പൂയമാണ് ഇവിടുത്തെയും പ്രധാന ആഘോഷം.[അവലംബം ആവശ്യമാണ്] അന്നേ ദിവസം പറക്കും കാവടി, കാവടിയാട്ടം, മയിലാട്ടം തുടങ്ങിയ കലാപരിപാടികളും പ്രത്യേക പൂജകളും നടക്കാറുണ്ട്.[അവലംബം ആവശ്യമാണ്] പങ്കുനി ഉത്രവും ഒരു പ്രധാന ആഘോഷമാണ്.[അവലംബം ആവശ്യമാണ്] ചന്ദനത്തോപ്പ് തീവണ്ടി നിലയത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് പൂജപ്പുര സുബ്രമണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[3]

വസ്തുതകൾ പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads