പൂണിത്തുറ

എറണാകുളം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

പൂണിത്തുറmap
Remove ads

കേരളത്തിലെ കൊച്ചി കോർപ്പറേഷനിലെ ഒരു വാർഡാണ് പൂണിത്തുറ.[1] എറണാകുളത്തെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്ന ഈ സ്ഥലം തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രവുമായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു.

വസ്തുതകൾ പൂണിത്തുറ, Country ...
Thumb
സുബ്രഹ്മണ്യ ക്ഷേത്രം
Thumb
ക്ഷേത്രത്തിന്റെ പിൻ കാഴ്ച

പുരാണപ്രകാരം സന്താന ഗോപാലത്തിലെ ഒരു അധ്യായത്തിൽ അർജുനൻ ശ്രീകൃഷ്ണനുവേണ്ടി ക്ഷേത്രം നിർമ്മിച്ച സ്ഥലമായി മഹാഭാരതത്തിൽ ഇത് പരാമർശിക്കുന്നു. ഇത് പൂണിത്തുറയിലാണ് സംഭവിച്ചതെന്നും പിന്നീട് ക്ഷേത്രം തൃപ്പൂണിത്തുറയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. പൂണിത്തുറ കോട്ടാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നാണ് ഇവിടെയുള്ള ക്ഷേത്രത്തിന്റെ പേര്. ഇവിടുത്തെ വാർഷികാഘോഷമായ 'അഷ്ടമിരോഹിണി' പ്രദേശവാസികൾ വളരെ ഗംഭീരമായാണ് ആഘോഷിക്കുന്നത്.

പൂണി എന്നാൽ "അമ്പുകൾ സൂക്ഷിക്കുന്ന സ്ഥലം" എന്നും "തുറ" എന്നാൽ കടൽത്തീരം" എന്നുമാണ് അർത്ഥമാക്കുന്നത്. മഹാഭാരതത്തിൽ കുരുക്ഷേത്ര യുദ്ധാന്തരം അർജുനൻ തന്റെ "പൂണി" കൃഷ്ണന്റെ മുന്നിൽ ഉപേക്ഷിച്ചുവെന്നാണ് ഐതിഹ്യം.

Remove ads

സ്ഥാനം

പൂണിത്തുറയും തൃപ്പൂണിത്തുറയും

പൂണിത്തുറയും തൃപ്പൂണിത്തുറയും സമീപ പ്രദേശങ്ങളാണെങ്കിലും പൂണിത്തുറ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനു കീഴിലുള്ള ഒരു വാർഡും തൃപ്പൂണിതുറ സ്വന്തമായി ഒരു മുനിസിപ്പാലിറ്റിയുമാണ്.

മുമ്പ് ഈ പ്രദേശം മുഴുവൻ പൂണിത്തുറയായി അറിയപ്പെട്ടിരുന്നു. പിന്നീട് കൊച്ചി നാട്ടുരാജ്യത്തിലെ രാജാവ് തൻ്റെ തലസ്ഥാനം തൃശൂരിൽ നിന്ന് ഈ പ്രദേശത്തേക്ക് മാറ്റി. പൂർണ നദിയുടെ കിഴക്കൻ തീരത്തുള്ള ഭൂമിയിൽ അദ്ദേഹം കൊട്ടാരങ്ങളും കോട്ടകളും നിർമ്മിച്ചു. അന്നുമുതൽ ഈ പ്രദേശം തിരു പൂണിത്തുറ എന്നറിയപ്പെടാൻ തുടങ്ങി, ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള പ്രാദേശിക മലയാള ഭാഷയിലെ പദമായ 'തിരു' എന്ന വാക്ക് ചേർത്ത് അത് പിന്നീട് തൃപ്പൂണിത്തുറയായി മാറി.

Remove ads

പൂണിത്തുറയിൽ നിന്നുള്ള പ്രമുഖർ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads