പൂവൻ കോഴി
From Wikipedia, the free encyclopedia
Remove ads
കോഴി വർഗത്തിലെ ആൺ പക്ഷികളെ ആണ് പൂവൻ കോഴി എന്ന് വിളിക്കുന്നത്. പൂവൻ , ചാത്തൻ കോഴി, ചേവൽ എന്നൊക്കെ പ്രാദേശികമായി ഇവയെ വിളിക്കാറുണ്ട്. പിടക്കോഴികളെ അപേക്ഷിച്ച് ഇവയ്ക്ക് തലയിൽ വലിയ പൂവും നീണ്ട അങ്കവാലും ഉണ്ട്. മറ്റു ചില ഇനം പക്ഷികളുടെ ആൺ പക്ഷികളെ പൂവൻ എന്നു വിളിക്കാറുണ്ട് .[1][2]
Remove ads
കൂവൽ
പൂവൻ കോഴികളെ അധികവും വർണിച്ചു കാണുക ഇവയുടെ അതി രാവിലെ ഉള്ള കൂവൽ ആയ കോകര കോ കോ...... (ഇംഗ്ലീഷ് : cock-a-doodle-doo) എന്ന ശബ്ദത്തിൽ ആണ് . സാധാരണയായി നാലു മാസം പ്രായം ആകുമ്പോൾ ആണ് പൂവൻ കോഴി കൂവി തുടങ്ങുന്നത്. മിക്കവാറും വേലിയുടെ മുകളിലോ അല്ലെങ്കിൽ മറ്റു എന്തെങ്കിലും ഉയരം കൂടിയ സ്ഥലങ്ങളിലോ ആണ് ഇവ കയറി നിന്നു കൂവുക . പൂവൻ കോഴിയുടെ കൂവൽ ഇവയുടെ അധീനപ്രദേശപരിധി മറ്റു പൂവൻ കോഴികളെ അറിയിക്കുന്നതിനുള്ള ഒരു മുഖ്യ പ്രക്രിയ ആണ്. ഒരു ദിവസത്തിന്റെ പ്രത്യേക സമയം കൂവലിനു ഇല്ല. എപ്പോൾ വേണമെങ്കിലും കൂവാം, എന്നാൽ ചില ഇനങ്ങൾ കൂടുതൽ തവണ കൂവുമ്പോൾ മറ്റു ചില ഇനങ്ങൾ വളരെ കുറച്ചു തവണ മാത്രമേ കൂവാറുള്ളൂ.
Remove ads
കാപോൺ
ചെറുപ്പത്തിൽ തന്നെ വന്ധ്യകരണം നടത്തിയ പൂവൻ കോഴികൾ ആണ് ഇവ . ഇറച്ചി ആവശ്യത്തിനായി ആണ് പ്രധാനമായും ഇങ്ങനെ ചെയ്യുന്നത്.
കോഴിപ്പോര്
രണ്ടു പൂവൻ കോഴികൾ തമ്മിൽ ഒരു നിശ്ചിത വലയത്തിൽ വെച്ചു നടത്തുന്ന പോരാണ് കോഴിപ്പോര് . പോരിനു ഉപയോഗിക്കുന്നത് സാധാരണ വളർത്തു കോഴികളെ അല്ല. ഇവയെ പോരിനു വേണ്ടി പ്രത്യേകമായി വളർത്തി എടുക്കുന്നവയാണ്. ഇവയെ പന്തയക്കോഴികൾ എന്നും വിളിക്കുന്നു. കോഴി പന്തയം ഒരു പരമ്പരാഗത മത്സരമായി ആണ് ചില നാടുകളിൽ കണക്കാക്കുന്നത് എന്നാൽ മറ്റു ചില നാട്ടിൽ ഇത് മൃഗങ്ങളോടുള്ള ക്രൂരതയായി കാണുന്നു. അതിനാൽ മിക്ക രാജ്യങ്ങളിലും ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് .[3]
Roosters എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads