പെരിനാട് തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് പെരിനാട് തീവണ്ടി നിലയം അഥവാ പെരിനാട് റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ് - PRND). 'ഇ-ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം - കായംകുളം തീവണ്ടിപ്പാതയിൽ കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയത്തെ മൺറോ തുരുത്ത് തീവണ്ടി നിലയവുമായി ബന്ധിപ്പിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1][2][3] കൊല്ലം ടെക്നോപാർക്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജീസ്, കേരള എന്നിവയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തീവണ്ടിനിലയമാണിത്. ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ കൊല്ലം, തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോട്ടയം എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന തീവണ്ടിനിലയമാണ് പെരിനാടു സ്ഥിതിചെയ്യുന്നത്.[4]
Remove ads
തീവണ്ടികൾ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads