പൊഴിക്കര
കൊല്ലം ജില്ലയിലെ പ്രദേശം From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിൽ പരവൂർ നഗരസഭയുടെ പടിഞ്ഞാറൻ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു തീരദേശ പട്ടണമാണ് പൊഴിക്കര. പരവൂർ കായലിന്റെയും അറബിക്കടലിന്റെയും സാന്നിദ്ധ്യം ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു.
Remove ads
ചരിത്രം
കൊല്ലം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് പൊഴിക്കര.[1] കായലും കടൽത്തീരവും അഴിമുഖവുമുള്ളതിനാൽ വർഷങ്ങൾക്കു മുമ്പുതന്നെ ഈ പ്രദേശം ഒരു ഗതാഗതകേന്ദ്രമായി മാറിയിരുന്നു. പണ്ട് ശിവക്ഷേത്രമായിരുന്ന പൊഴിക്കര മേജർ ദേവീക്ഷേത്രത്തിൽ നിന്നും 12-ആം നൂറ്റാണ്ടിലെ ഒരു ശിലാശാസനം കണ്ടെത്തിയിരുന്നു. വട്ടെഴുത്ത് ലിപിയിലുള്ള ഈ ചരിത്രരേഖയെ പൊഴിക്കര ശിലാരേഖ എന്നുവിളിക്കുന്നു. ദേവീക്ഷേത്രം കൂടാതെ കൊല്ലന്റഴികം മാടസ്വാമി ക്ഷേത്രവും ഇവിടെയുണ്ട്.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് പരവൂർ പ്രദേശത്തിന്റെ ഭരണകേന്ദ്രമായിരുന്നു പൊഴിക്കര. പഴയകാലത്തെ ഒരു കോട്ടയും അഞ്ചലാപ്പീസും പോലീസ് സ്റ്റേഷനും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.[2]
Remove ads
എത്തിച്ചേരുവാൻ
കൊല്ലത്തുനിന്ന് തീരദേശപാത വഴി 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൊഴിക്കരയിൽ എത്തിച്ചേരാം.
സമീപത്തെ സ്ഥലങ്ങൾ
- പരവൂർ - 2.5 കിലോമീറ്റർ
- പരവൂർ മുൻസിപ്പൽ ബസ് സ്റ്റാൻഡ് - 2.5 കി.മീ.
- പരവൂർ തീവണ്ടിനിലയം - 2.5 കി.മീ.
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads