പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ
From Wikipedia, the free encyclopedia
Remove ads
ഫലസ്തീനിലെ ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ്, മതേതര, ദേശീയ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പാലസ്റ്റീൻ. പി.എൽ.ഒയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ പി.എഫ്.എൽ.പി ഇസ്രയേൽ അധിനിവേശത്തെ രാഷ്ട്രീയമായും സായുധമായും ചെറുക്കുകയും ഫലസ്തീനിയൻ ദേശീയാഭിലാഷങ്ങളെ ഫതഹിനേക്കാൾ തീവ്രമായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഓസ്ലോ കരാറിനും ഇസ്രയേൽ-ഫലസ്തീൻ സംഘർഷം തീർക്കുന്നതിനായുള്ള ദ്വി-രാഷ്ട്ര പരിഹാരത്തിനും ഏറെക്കാലം എതിരായിരുന്നു. എന്നാൽ, 1999ൽ പി.എൽ.ഒ നേതൃത്വവുമായി എത്തിയ ധാരണയനുസരിച്ച് ഇസ്രയേൽ-ഫലസ്തീൻ സംഭാഷണങ്ങളെ അംഗീകരിച്ചു വരുന്നു. പി.എഫ്.എൽ.പിയുടെ സായുധ വിഭാഗം അബൂ അലി മുസ്തഫാ ബ്രിഗേഡ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
Remove ads
ചരിത്രം
ഫലസ്തീനിയൻ ദേശീയവാദിയായിരുന്ന ജോർജ് ഹബഷ് 1967-ൽ രൂപവത്കരിച്ച അറബ് നാഷനലിസ്റ്റ് മുവ്മെന്റാണ് പി.എഫ്.എൽ.പിയുടെ മാതൃ പ്രസ്ഥാനം. ഹബഷിന്റെ അഭിപ്രായമനുസരിച്ച് 'വിപ്ലവ വ്യക്തിത്വ'ത്തെക്കുറിച്ചുള്ള ചെഗുവേരയുടെ വീക്ഷണം ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമായിരുന്നു എ.എൻ.എം.
രൂപവത്കരണം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads