പോരുവഴി ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

പോരുവഴി ഗ്രാമപഞ്ചായത്ത്map
Remove ads

9°04′27.8″N 76°39′32.1″E കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട ബ്ളോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് പോരുവഴി ഗ്രാമപഞ്ചായത്ത്. പോരുവഴി എന്ന ഒരു വില്ലേജ് മാത്രമടങ്ങുന്നതാണ് ഈ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയിലെ വടക്കുപടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന പോരുവഴി പഞ്ചായത്ത് ശാസ്താംകോട്ട പട്ടണത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്നു. ശാസ്താംനട എന്ന സ്ഥലത്താണ് പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്നത്. 19.35 ചതുരശ്രകിലോമീറ്ററാണ് പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം. . വിസ്തൃതിയേറിയ കുന്നിൻചരിവുകളും വിശാലമായ താഴ്വരകളും ഉയർന്ന കുന്നിൻപുറങ്ങളും എല്ലാം ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയാണ് പോരുവഴിയുടേത്. കാവുകളുടേയും കളരികളുടേയും കുളങ്ങളുടേയും നാടാണ് പോരുവഴി. പള്ളിക്കലാറ് പോരുവഴിയുടെ വടക്കേ അതിരായൊഴുകുന്നു.ഏക ദുര്യോധനക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം ഇവിടെയാണ്.

വസ്തുതകൾ
Remove ads

അതിരുകൾ

വടക്കുഭാഗത്ത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തനംതിട്ട ജില്ലയിലെതന്നെ കടമ്പനാട് പഞ്ചായത്തും, തെക്കുകിഴക്കുഭാഗത്ത് കുന്നത്തൂർ പഞ്ചായത്തും, തെക്കുഭാഗത്ത് ശാസ്താംകോട്ട പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ശൂരനാട് വടക്കും, തെക്കും പഞ്ചായത്തുകളുമാണ് പോരുവഴി പഞ്ചായത്തുമായി അതിർത്തി പങ്കു വയ്ക്കുന്ന പ്രദേശങ്ങൾ

വാർഡുകൾ

  1. ചാത്താക്കുളം
  2. മലനട
  3. മൂവക്കോട്
  4. മണ്ണാറോഡ്
  5. ഇടക്കാട്
  6. കോളേജ് വാർഡ്
  7. വായനശാല വാർഡ്
  8. അമ്പലത്തുംഭാഗം
  9. ചാങ്ങയിൽകാവ്
  10. ബ്ളോക്ക് ആഫീസ്
  11. ശാസ്താംനട
  12. കമ്പലടി
  13. മയിലാടുംകുന്ന്
  14. കമ്പലടി വടക്ക്
  15. മയ്യത്തുംകര
  16. പള്ളിമുറി
  17. നടുവിലമുറി
  18. വടക്കേമുറി

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കൊല്ലം
ബ്ലോക്ക് ശാസ്താംകോട്ട
വിസ്തീര്ണ്ണം 19.35 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25491
പുരുഷന്മാർ 12663
സ്ത്രീകൾ 12828
ജനസാന്ദ്രത 1317
സ്ത്രീ : പുരുഷ അനുപാതം 1013
സാക്ഷരത 88.61%

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads