പ്രകൃതിവാതകം

From Wikipedia, the free encyclopedia

പ്രകൃതിവാതകം
Remove ads

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഹൈഡ്രോകാർബൺ വാതകമിശ്രിത്തെ പൊതുവിൽ പറയുന്ന നാമധേയമാണ് പ്രകൃതി വാതകം. മീഥെയ്ൻ ആണ് ഭൂരിഭാഗവും അടങ്ങിയിട്ടുള്ളത്. ഇതുകൂടാതെ കാർബൺ ഡയോക്സൈഡ്, നൈട്രജൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. നല്ലൊരു ഇന്ധനമാണ് പ്രകൃതിവാതകം. വൈദ്യുതോത്പാദനത്തിനും പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും പ്രകൃതിവാതകം ഉപയോഗിച്ചുവരുന്നു. കൽക്കരിപ്പാടങ്ങളോടു ചേർന്നാണ് മിക്കവാറും പ്രകൃതിവാതകത്തിന്റെ സ്രോതസ്സുകൾ കാണപ്പെടാറ്. ഭൂമിയിൽ വളരെ ആഴത്തിൽ പാറയിടുക്കുകളിലും മറ്റുമായി കുടങ്ങിക്കിടക്കുന്ന വാതകമാണിത്.[1]

Thumb
വിവിധ രാജ്യങ്ങളിലെ പ്രകൃതിവാതകശേഖരത്തിന്റെ ഉപയോഗം
Remove ads

തരങ്ങൾ

പ്രകൃതി വാതകങ്ങൾ അവ ഉല്പാദിപ്പിക്കുന്ന അല്ലെങ്കിൽ ലഭിക്കുന്ന രീതി അനുസരിച്ചു പല തരത്തിലുണ്ട്.

ജൈവ വാതകം

പ്രധാന ലേഖനം: ജൈവ വാതകം

സൂക്ഷ്മാണുക്കൾ, ഓക്സിജന്റെ അസാന്നിധ്യത്തിൽ , അഴുകുന്ന ജൈവവസ്തുക്കളിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങളുടെ മിശ്രിതമാണ് ജൈവ വാതകം. ഇതിൽ, 55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീഥെയ്ൻ വാതകവും, 30-45 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡും ചെറിയതോതിൽ ഹൈഡ്രജൻ സൾഫൈഡ്, നൈട്രജൻ, കാർബൺ മോണോക്സൈഡ്, ഈർപ്പം സിൽഒക്സയൻസ് എന്നിവയും അടങ്ങിയിരിക്കുന്നു. മീഥെയ്ൻ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമില്ലാത്തതുമായ ഒരു ജൈവഇന്ധനം ആണ്.

Remove ads

സംഭരണ രീതികൾ

സമ്മർദ്ദിത സംഭരണം

ശുദ്ധീകരിച്ച പ്രകൃതിവാതകത്തെ മർദ്ദമുപയോഗിച്ച് ചുരുക്കി സിലിണ്ടറുകളിലും മറ്റുമായി സൂക്ഷിച്ചുവയ്ക്കാം. വാഹനങ്ങളിലും മറ്റും ഇന്ധനമായി ഇത് ഉപയോഗിക്കുകയും ചെയ്യാം. സമ്മർദ്ദിത പ്രകൃതിവാതകം എന്നാണ് ഇത് അറിയപ്പെടുന്നത്

ദ്രവീകൃത സംഭരണം

ശുദ്ധീകരിച്ച പ്രകൃതിവാതകത്തെ തണുപ്പിച്ച് ദ്രാവകമാക്കി മാറ്റി സൂക്ഷിക്കുന്നതിനെയാണ് ദ്രവീകൃത പ്രകൃതിവാതകം എന്നു പറയുന്നത്. അതിശീത താപനിലകളിൽ മാത്രമേ ദ്രവീകൃത പ്രകൃതിവാതകം സുരക്ഷിതമായി സൂക്ഷിക്കാനാകൂ.[2]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads