ബാങ്ക് ഓഫ് അമേരിക്ക ടവർ
From Wikipedia, the free encyclopedia
Remove ads
മാൻഹട്ടണിലെ മിഡ്ടൗൺ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് ബാങ്ക് ഓഫ് അമേരിക്ക ടവർ. BOAT എന്ന ചുരുക്കനാമത്തിലും ഈ കെട്ടിടം ചിലപ്പോൾ അറിയപ്പെടാറുണ്ട് 366 മീ (1200അടി) ആണ് ഇതിന്റെ ഉയരം. സിക്സ്ത് അവന്യുവിലെ 42,43-ആം നമ്പർ സ്സ്ട്രീറ്റുകൾക്കിടയിലാണ് ഈ വലിയ കെട്ടിടം സ്ഥിതിചെയ്യുന്നത്. കുക്ക്ഫോക്സ് ആർക്കിടെക്റ്റ്സ് ആണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കെട്ടിടം കൂടിയാണ് ബാങ്ക് ഓഫ് അമേരിക്ക ടവർ. വൺ വേൾഡ് ട്രേഡ് സെന്റർ, എംപയർ സ്റ്റേറ്റ് ബിൽഡിംഗ് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള മന്ദിരങ്ങൾ. കൂടാതെ യുഎസയിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ കെട്ടിടവും 2009ൽ പണിതീർത്ത ഈ ബാങ്ക് ഓഫ് അമേരിക്ക ടവർ തന്നെയാണ്.[6] നാഷണൽ ജിയോഗ്രഫിൿ ചാനലിന്റെ മെഗാസ്ട്രക്ചേർസ് എന്ന ടെലിവിഷൻ പരിപാടിലും 2009 ഒക്ടോബറിൽ ഈ കെട്ടിടം പ്രത്യക്ഷപ്പെട്ടു.[7]
55 നിലകളാണ് ബാങ്ക് ഓഫ് അമേരിക്ക ടവറിലുള്ളത്. 52 ലിഫ്റ്റുകളും ഇതിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നു. ബാങ്ക് ഓഫ് അമേരിക്ക ടവർ നിർമ്മിക്കുന്നതിനുവേണ്ടി ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടതായ് വന്നിരുന്നു. ലീഡിന്റെ പ്ലാറ്റിനം റേറ്റിങ് നേടിയിട്ടുള്ള ബാങ്ക് ഓഫ് അമേരിക്ക ടവർ ലോകത്തിലെ തന്നെ സുസ്ഥിരവാസ്തുവിദ്യയിലെ അംബരചുംബികൾക്ക് ഒരു മാതൃകയാണ്. മികച്ച ഊർജ്ജ-ജല-ആരോഗ്യ കാര്യക്ഷമതയും ഈ കെട്ടിടം ഉറപ്പുവരുത്തുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads