ബാസ്റ്റീൽ കോട്ടയുടെ ആക്രമണം
From Wikipedia, the free encyclopedia
Remove ads
1789 ജൂലൈ 14 ഉച്ചതിരിഞ്ഞ് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈൽ ജയിലിൽ സംഭവിച്ച ഒരു ആക്രമണം ആണ് ബാസ്റ്റീൽ കോട്ടയുടെ ആക്രമണം. മധ്യകാല ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയായ ബാസ്റ്റീൽ പാരീസിന്റെ മധ്യഭാഗത്തുള്ള രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു. 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത്. ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ച അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ ഫ്ലാഷ് പോയിന്റായിരുന്നു ഇത്.
Remove ads
ആക്രമണത്തിൻ്റെ തുടക്കം

ബാസ്റ്റീൽ ജയിൽ ആദ്യ കാലത്ത് ഒരു കോട്ടയായിരുന്നു . 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത് . ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂ . 1789 ജൂലൈ 14 ന് രാവിലെ പാരീസ് നഗരം ഒരു ഭീകരാവസ്ഥയിലായിരുന്നു . നഗരത്തിലേയ്ക് പോകാൻ രാജാവ് സൈന്യത്തോട് കൽപ്പിച്ചിരുന്നു . കിംവദന്തികൾ പൗരന്മാർക്ക് നേരെ വെടിയുതിർക്കാൻ അദ്ദേഹം ഉടൻ തന്നെ സൈന്യത്തോട് ആവശ്യപ്പെടുമെന്ന് പ്രചരിപ്പിച്ചു . 7,000 ത്തോളം പുരുഷന്മാരും സ്ത്രീകളും ടൗൺഹാളിന് മുന്നിൽ തടിച്ചുകൂടി . അവർ ഒരു പീപ്പിൾസ് മിലിഷ്യ രൂപീകരിക്കാൻ തീരുമാനിച്ചു . അവർ പലതും തകർത്തു . ആയുധങ്ങൾ തേടി സർക്കാർ കെട്ടിടങ്ങളിൽ തിരച്ചിൽ നടത്തി . ഒടുവിൽ നൂറുകണക്കിന് ആളുകളുടെ ഒരു സംഘം കിഴക്കോട്ട് നടന്നു . കോട്ട-ജയിലായ ബാസ്റ്റൈൽ അവർ ആക്രമിച്ചു . പൂഴ്ത്തിവെച്ച വെടിമരുന്ന് കണ്ടെത്താമെന്ന് പ്രതീക്ഷിച്ചു . തുടർന്ന് നടന്ന സായുധ പോരാട്ടത്തിൽ,
ബാസ്റ്റീലിലെ കമാൻഡർ കൊല്ലപ്പെടുകയും തടവുകാരെ വിട്ടയക്കുകയും ചെയ്തു .
അതിൽ ഏഴുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ . എന്നിട്ടും ബാസ്റ്റീലിനെ എല്ലാവരും വെറുത്തു . കാരണം അത് രാജാവിന്റെ സ്വേച്ഛാധിപത്യശക്തിയായി നിലകൊള്ളുകയായിരുന്നു . കോട്ട പൊളിച്ചുമാറ്റി അതിന്റെ ശിലാഫലകങ്ങൾ എല്ലാവർക്കും മാർക്കറ്റുകളിൽ വിറ്റു . ജയിലിന്റെ നാശത്തിന്റെ സ്മരണാർഥമായി അവർ അത് സൂക്ഷിച്ചു .

1789 ജൂലൈ 14 . ഫ്രാൻസിലെ കുപ്രസിദ്ധമായ ബാസ്റ്റീൽ ജയിൽ . കാവൽഭടന്മാർ ഭക്ഷണത്തിനു ശേഷം അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു . കാവൽജോലിയുടെ മടുപ്പൊഴിവാക്കാൻ ഭടന്മാരിൽ ചിലർ നേരമ്പോക്കുകൾ പറഞ്ഞു കൊണ്ടിരുന്നു . അപ്പോഴാണ് ജയിലിന്റെ തെക്കുഭാഗത്ത് റോന്തു ചുറ്റിക്കൊണ്ടിരുന്ന ഒരു ഭടൻ അത് ശ്രദ്ധിച്ചത് ; ഒരു ഇരമ്പൽ ശബ്ദം . വലിയൊരു തേനീച്ചക്കൂട്ടത്തിന്റെ ആരവം പോലെ . അയാൾ ചെവി കൂർപ്പിച്ചു . ശബ്ദം അടുത്തടുത്തു വരുന്നു . പക്ഷേ , ഒന്നും കാണാനില്ല . ഭടൻ സൂക്ഷിച്ചു നോക്കി . അതാ ദൂരെ പൊടിപടലം ഉയർന്നുപൊങ്ങുന്നു . അൽപം കഴിഞ്ഞ് കാഴ്ച കൂടുതൽ വ്യക്തമായി ; ഒരു വലിയ ജനക്കൂട്ടം ! ആയുധങ്ങളും മൺവെട്ടികളും ഇരുമ്പു ദണ്ഡുകളും പിടിച്ച് ആർത്തട്ടഹസിച്ചു കൊണ്ട് അവർ കുന്നിൻ ചരിവിലൂടെ ജയിൽ ലക്ഷ്യമാക്കി പാഞ്ഞു വരികയാണ് . ഭടൻ ഓടിച്ചെന്ന് ജയിൽകമാൻഡറെ വിവരമറിയിച്ചു . ജയിലിന്റെ നിരീക്ഷണഗോപുരത്തിൽ കയറി നിന്ന് നോക്കിയ കമാൻഡർ ഞെട്ടിപ്പോയി . അത്ര വലിയ ജനക്കൂട്ടമായിരന്നു അത് . ജയിലിൽ ഭടന്മാരുടെ എണ്ണം വളരെ കുറവായിരുന്നു . എങ്കിലും കമാൻഡർ പൊരുതാൻ തന്നെ ഉറച്ചു . 'സർവ്വശക്തിയുമെടുത്ത് പോരാടുക; മരണമെങ്കിൽ മരണം.' അയാൾ ഭടന്മാരോട് ആജ്ഞാപിച്ചു . അപ്പോഴേക്കും ജനക്കൂട്ടം ജയിൽ കവാടത്തിലെത്തിച്ചേർന്നിരുന്നു . നിമിഷനേരം കൊണ്ട് കവാടം തകർത്ത് അവർ ജയിലിനുള്ളിലേക്ക് ഇരച്ചു കയറി . ജയിൽ കമാൻഡറുടെ നേതൃത്വത്തിൽ ഭടന്മാർ ധീരമായി പൊരുതി . പക്ഷേ , അവർക്കു പിടിച്ചു നിൽക്കാനായില്ല . ജനങ്ങൾ ഭടന്മാരെയെല്ലാം കൊലപ്പെടുത്തി . ഇരുമ്പഴികൾ തകർത്ത് തടവുകാരെ മോചിപ്പിച്ചു . ജയിലിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ മുഴുവൻ ജനക്കൂട്ടം കൈക്കലാക്കി , ഇതിനിടയിൽ ജയിലും ആക്രമണകാരികൾ നിലംപരിശാ ക്കിയിരുന്നു . വിജയാഹ്ലാദം മുഴക്കിയ ജനക്കൂട്ടം പാരീസഗരത്തിലേക്ക് മാർച്ചു ചെയ്തു . കോട്ടയുടെ പൊളിഞ്ഞ ശിലാഫലകങ്ങൾ എല്ലാ ജനങ്ങൾക്കുമായി ചന്തകളിൽ വിറ്റു . ആക്രമണത്തിൻ്റെ സ്മരണാർഥമായി അവർ അത് സൂക്ഷിച്ചു . ബാസ്റ്റീലിൽ നടന്നത് വെറുമൊരു അക്രമസംഭവം മാത്രമായിരുന്നില്ല . ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായിരുന്നു ; ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം . വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റീൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .

Remove ads
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
