ബൗദ്ധനാഥ്
From Wikipedia, the free encyclopedia
Remove ads
നേപ്പാളിന്റെ തലസ്ഥാനമായ കാത്മണ്ഡുവിലെ ഒരു സ്തൂപമാണ് ബൗദ്നാഥ് (ബൗദ്ധ, ബൗദ്ദനാഥ് അല്ലെങ്കിൽ ബൗദ്ധനാഥ് അല്ലെങ്കിൽ കാസ കെയ്റ്റിയ എന്നും അറിയപ്പെടുന്നു ) നേപ്പാൾ ബാസയിൽ ഇതറിയപ്പെടുന്നത് കാസ്തി എന്നാണ്. ടിബറ്റൻ ഭാഷയിൽ ജയറുങ് കഷോർ എന്നും(Tibetan: བྱ་རུང་ཁ་ཤོར། Wylie: bya rung kha shor) നേപ്പാളിൽ ബൗദ്ധ എന്നും വിളിക്കപ്പെടുന്നു.[2]കാത്മണ്ഡുവിന്റെ നഗരപ്രാന്തത്തിന്റെ കേന്ദ്രത്തിൽ നിന്ന് ഏകദേശം 11കി.മീ (6.8മീറ്റർ) അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്,ഈ സ്തൂപത്തിന്റെ ഭീമാകാരമായ മണ്ടാള അതിനെ, നേപ്പാളിലേ തന്നെ ഏറ്റവും വലിയ സ്തൂപമായി മാറ്റുന്നു.[3]

ബൗദ്ധനാഥിന്റെ സ്തൂപം ചക്രവാളരേഖയെ പ്രതിനിധാനം ചെയ്യുന്നു. പ്രാചീന സ്തൂപമാണ് ലോകത്തിലേതന്നെ ഏറ്റവും വലുത്. വൻതോതിലുള്ള ജനസംഖ്യ അടങ്ങുന്ന ടിബെറ്റിൽ നിന്ന് കുടിയേറിപാർത്ത ഒരു കൂട്ടം ജനങ്ങളാണ്, ബൗദ്ധനാഥിന് ചുറ്റുമുള്ള അമ്പതോളം ടിബറ്റൻ ഗോമ്പാസുകളുടെ നിർമ്മാണം നേരിൽ കണ്ട മനുഷ്യർ.1979 കളിലാണ് ബൗദ്ധനാഥിന് യുനെസ്കോയുടെ പൈതൃക സ്ഥാനം ലഭിക്കുന്നത്.കൂടാതെ, സ്വയംഭൂനാഥിനോടൊപ്പം ഇതാണ് കാഠ്മണ്ഡു പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം.
ടിബെറ്റ് മുതൽ വടക്കുകിഴക്കൻ ഗ്രാമമായ സാൻക്കു -വിലേക്കുവിലൂടെ കാത്മണ്ഡു വാലി എത്തുന്ന പ്രാചീന വാണിജ്യപാതയിലാണ് ഈ സ്തൂപം സ്ഥിതിചെയ്യുന്നത്.ഈ ബൗദ്ധനാഥ് സ്തൂപത്തേയും, ചെറുതും, പഴക്കം ചെന്നതുമായ കാബി ( കുഞ്ഞുബൗദ്ധനാഥ് ) എന്ന സ്തുപത്തേയും മുറിച്ച് കടന്നിട്ടാണ് അവിടമെത്തുന്നത്.പിന്നീട് ആ വഴി തെക്കിലേക്ക് തിരിയുകയും, ബാഗമതി നദി വഴി പാറ്റാൻ എത്തുകയും ചെയ്യുന്നു, പിന്നീട്, കാത്മണ്ഡുവിന്റെ പ്രധാന നഗരത്തിൽ വച്ച് വളയുകയും ചെയ്യുന്നു.[2]ടിബെറ്റൻ വ്യാപാരികൾ ഇവിടെ താമസ്സിക്കുകയും, നൂറ്റാണ്ടുകളായി പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.1950 കളിൽ ടിബെറ്റിലെ കുടിയേറ്റക്കാർ നേപ്പാളിലേക്കെത്തിയപ്പോൾ അവരിൽ പലരും അവിടെതന്നെ താമസ്സിക്കാമെന്ന് തീരുമാനിച്ചു. കാസപ്പ ബുദ്ധ -യുടെ അവശേഷിക്കുന്ന ശവകല്ലറയായും ഈ സ്തൂപം കരുതപ്പെടുന്നു.
Remove ads
ചരിത്രം
Gopālarājavaṃśāvalī(ഗോപു) പറയുന്നത്, നേപ്പാളികളുടെ ലിച്ചാവി രാജ്യത്തിലെ ചക്രവർത്തിയായിരുന്ന ശിവദേവ് (c. 590-604 CE) ആണ് ബൗദ്ധനാഥിനെ കണ്ടെത്തിയത്, എന്നാണ്.മറ്റു നേപ്പാളികൾ പറഞ്ഞ ഇതിഹാസം അത് മാനദേവ രാജാവിന്റെ (464-505 CE) കാലത്തായിരുന്നു എന്നാണ്. [4][5] ടിബെറ്റൻ തെളിവുകൾ പറയുന്നത് 15-ാം നൂറ്റാണ്ടോ അല്ലെങ്കിൽ 16-ാം നൂറ്റാണ്ടിന് മുമ്പോ ഈ ഇടം ഖനനം ചെയ്യുകയും,അംഷുവർമ രാജാവിന്റെ എല്ലുകൾ കണ്ടെത്തുകയും ചെയ്തു എന്നാണ്. [6]

എന്നിരുന്നാലും, ട്രിസോങ്ങ് ഡെറ്റ്സാൻ (755 മുതൽ 797 വരെ) എന്ന ടിബെറ്റൻ ചക്രവർത്തിയും പാരമ്പര്യമായി ബൗദ്ധനാഥിന്റെ നിർമ്മാണത്തിൽ പങ്കെടുത്തിരുന്നു.ഹെലമ്പു-വിൽ നിന്നുള്ള യോൽമോ നഗാഗ്ചാങ് സാക്ക്യ സാങ്പോ ബൗദ്ധനാഥ് പുനർനിർമ്മാണം നടത്തി.[7]
Remove ads
ഇതും കാണുക
References
അധിക വായന
അധിക ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads