ഭാരോദ്വഹനം
From Wikipedia, the free encyclopedia
Remove ads
ഭാരോദ്വഹനം ആധുനിക ഒളിമ്പിക്സിലെ ഒരു ഇനമാണ്. ഈ ഇനത്തിൽ ഒരു മത്സരാർഥി ഭാരമുള്ള തകിടുകളോടു കൂടിയ ഒരു ബാർബെൽ പരമാവധി ഉയർത്തണം.

ഭാരോദ്വഹനത്തിൽ രണ്ടു തരത്തിലുള്ള ഉയർത്തലാണ് ഉള്ളത്. അതിൽ ഒന്ന് സ്നാച്ച് (ഭാരോദ്വഹനത്തിലുള്ള ആദ്യത്തെ രണ്ടു ഉയർത്തൽ) പിന്നെ ക്ലീൻ ആന്റ് ജെർക്ക്(ഭാരോദ്വഹനത്തിൽ ബാർബെൽ ഉപയോഗിച്ചു നടത്തുന്ന രണ്ടു ചലനങ്ങൾ). ഓരോ ഭാരോദ്വാഹകർക്കും മൂന്ന് ശ്രമങ്ങൾ നടത്താം. വിജയകരമായ രണ്ട് ഉയർന്ന സ്കോറുകളുടെ ആകെത്തുകയാണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. ഭാരോദ്വഹന മത്സരം സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു വിഭാഗത്തിലാണ് വിജയകരമായ ഒരു സ്നാച്ചും ഒരു ക്ലീൻ ആന്റ് ജർക്കും പൂർത്തിയാക്കാത്ത മത്സരാർഥിയെ അപൂർണ്ണനായി കണക്കാക്കും.
Remove ads
ഭാരോദ്വഹന മത്സരം നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര ഭാരോദ്വഹന ഫെഡറേഷനാണ്(ഐ ഡബ്ല്യു എഫ്). അതിന്റെ ആസ്ഥാനം ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് ആണ്. 1905 ലാണ് അത് നിലവിൽ വന്നത്.
ഒരു മത്സരാർഥിയുടെ ശരീര ഭാരമാണ് അവർ മത്സരിക്കുന്ന വിഭാഗം നിർണ്ണയിക്കുന്നത്. 1998 മുതൽ പുരുഷവിഭാഗത്തിൽ എട്ടും സ്ത്രീ വിഭാഗത്തിൽ ഏഴ് മത്സരങ്ങളുമാണ് ഉള്ളത്.
പുരുഷ വിഭാഗം:
- 56 കിലോഗ്രാം (123 lb)
- 62 കിലോഗ്രാം (137 lb)
- 69 കിലോഗ്രാം (152 lb)
- 77 കിലോഗ്രാം (170 lb)
- 85 കിലോഗ്രാം (187 lb)
- 94 കിലോഗ്രാം(207 lb)
- 105 കിലോഗ്രാം (231 lb)
- 105 കിലോഗ്രാം അല്ലെങ്കിൽ അതിനു മുകളിൽ(231 Ib+)
സ്ത്രീ വിഭാഗം
Remove ads
References
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads