മട്ടാഞ്ചേരി കൊട്ടാരം
പോർചുഗീസുകാർ പണികഴിപ്പിച്ച മട്ടാഞ്ചേരിയിലെ കൊട്ടാരം From Wikipedia, the free encyclopedia
Remove ads
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു അമ്പലങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്.
Remove ads
ചരിത്രം
മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. പിന്നീടവർ കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് (1537-65) ഈ കൊട്ടാരം സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ ചില അറ്റകുറ്റപണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കന്മാരും കാലാകാലങ്ങളിൽ ഈ കൊട്ടാരത്തിനു അറ്റകുറ്റപണികൾ നടത്തിയിരുന്നു. ഇന്ന് ഈ കൊട്ടാരം കേരള ഗവർമെന്റിന്റെ കീഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഈ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു അമ്പലം നശിപ്പിച്ച് കൊള്ളയടിച്ചതിൽ കൊച്ചി രാജാവിനുണ്ടായിരുന്ന അപ്രീതി ഇല്ലാതെയാക്കാനായി പോർച്ചുഗീസുകാർ പണികഴിപ്പിച്ച കൊട്ടാരമാണ് ഇത്. അതുകൊണ്ടുതന്നെ അമ്പലങ്ങളിൽ കാണപ്പെടുന്ന കൊത്തുപണികളും ചിത്രപ്പണികളും ധാരാളമായി ഈ കൊട്ടാരത്തിൽ കാണാവുന്നതാണ്. [1][2]
വാസ്കോ ഡ ഗാമ കാപ്പാട് തീരത്ത് 1498-ൽ കപ്പലിറങ്ങിയശേഷം മലബാർ ഭാഗത്ത് വ്യാപാരം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരിമാരിൽ നിന്നുള്ള എതിർപ്പ് കൂടിയതുകാരണം പിൻവാങ്ങേണ്ടി വന്നിരുന്നു. കൊച്ചി രാജാക്കന്മാർ അന്ന് പോർച്ചുഗീസുകാർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകി കൊച്ചിയിൽ വ്യാപാരം നടത്താൻ സഹായിച്ചു. അങ്ങനെയാണ് പോർച്ചുഗീസുകാർ കൊച്ചിയിൽ എത്തുന്നത്. പോർച്ചുഗീസുകാർ പോയതിനുശേഷം ഈ കൊട്ടാരം ഡച്ചുകാരുടെ കയ്യിൽ എത്തുകയും[1] പിന്നീട് ഹൈദരാലി ഈ കൊട്ടാരം പിടിച്ചടക്കുകയും ചെയ്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് ഈ കൊട്ടാരം ഹൈരദാലിയെ പരാജയപ്പെടുത്തി സ്വന്തമാക്കി.
Remove ads
ചിത്രശാല
- പിൻവശം കവാടം
- പിൻവശം
- മ്യൂസിയം ഗോവണി
- മുൻവശം തടാകം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads