മണിത്തക്കാളി
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് മണിത്തക്കാളി. ഇത് വഴുതിനയുടെ വർഗ്ഗത്തിൽ പെട്ടതാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു. ഇതിൽ ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവപ്പുനിറത്തിലും രണ്ടാമത്തേതിന്റെ കായ പഴുക്കുമ്പോൾ നീല കലർന്ന കറുപ്പുനിറത്തിലും കാണപ്പെടുന്നു. കായ വളരെ ചെറുതാണ്. കയ്പുനിറഞ്ഞ മധുരമായിരിയ്ക്കും പഴുക്കുമ്പോൾ അനുഭവപ്പെടുന്നത്. പ്രകൃതിചികിത്‌സയിൽ വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ട്.
Remove ads
വ്യത്യസ്ത നാമങ്ങൾ
കേരളത്തിൽ പ്രാദേശികമായി മുളകുതക്കാളി, കരിന്തക്കാളി എന്നിങ്ങനെ അറിയപ്പെടുന്നു. മണമുള്ളതിനാൽ തമിഴർ ഇതിനെ മണത്തക്കാളി എന്നും വിളിക്കുന്നു. Black nightshade എന്ന ഇംഗ്ലീഷിലും Solanum nigrum എന്ന് ലാറ്റിനിലും കാകമച്ചി എന്ന് സംസ്കൃതത്തിലും പറയുന്നു.
ഔഷധമൂല്യം
സമൂലം ഔഷധഗുണമുള്ളതാണ് ഇത്.ത്രിദോഷശമനത്തിന് ഉപയോഗിയ്ക്കുന്നു.ഹൃദ്രോഗത്തിന് ഒരു ഉത്തമ ഔഷധമായി ഉപയോഗിയ്ക്കുന്നു.മഞ്ഞപ്പിത്തം,വാതരോഗങ്ങൾ,ചർമ്മരോഗങ്ങൾ എന്നിവയ്ക്കും ഒരു പ്രതിവിധി ആയി ഉപയോഗിയ്ക്കുന്നുണ്ട്.
100ഗ്രാം മണിത്തക്കാളിയിലുള്ള പോഷകങ്ങളുടെ ഏകദേശ അളവുകൾ
Remove ads
രാസഘടകങ്ങൾ[1]
ഗ്ലൈക്കോ ആൽക്കലോയ്ഡുകളായ സൊളസൊനൈൻ, സൊളമാരാർജിൻ , സോലനൈൻ എന്നീ ആൽക്കലോയിഡുകളും അടങ്ങിയിരിയ്ക്കുന്നു.
രസാദി ഗുണങ്ങൾ
രസം :ചവർപ്പ്
ഗുണം :ലഘു, സ്നിഗ്ധം, സരം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
ഔഷധയോഗ്യഭാഗം
സമൂലം, ഫലം, ഇല [2]കായ്
കൃഷിരീതി
വിത്തുകളാണ് പ്രധന നടീൽ വസ്തു. ഒരു ഹെക്റ്റർ കൃഷിക്ക് ഏകദേശം 200-250 ഗ്രാം വിത്ത് വേണ്ടിവരും. 30 ദിവസമാകുമ്പോൾ പറിച്ചു നടാം. മഴക്കാലത്ത് വരമ്പുകളിലും വേനലിൽ ചാലിലും ആണ് നടുന്നത്. തൈകൾ തമ്മിൽ 30 സെ.മി അകലം വിടാം. നാലു മുതൽ ആറു മാസം പ്രായത്തിൽ ചുവട്ടിൽ നിന്നും 10 സെന്റിമീറ്റർ ഉയരത്തിൽ മുറിച്ചെടുത്ത് തണലത്ത് ഉണക്കുക. ഓവനിൽ 40 ഡിഗ്രി ചൂടിലും ഉണക്കാം. കായ്കൾക്ക് ക്ഷതമേൽക്കാതെ ശ്രദ്ധിക്കണം. ഇത്തരത്തിൽ ഉണക്കിയ ചെടികൾ ഈർപ്പം കടക്കാത്തവിധം സംഭരിക്കാം. ഹെക്റ്റരിൽ നിന്നും 6-8 ടൺ ഉണക്കിയ വിളവ് പ്രതീക്ഷിക്കാം.
Remove ads
പുറംകണ്ണികൾ
അവലംബം
ചിത്രശാല
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads